യുഎഇയില്‍ തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പിഴ ഒക്ടോബര്‍ മുതല്‍
Pracharam admin
അബുദാബി: യുഎഇയില്‍ ആവിഷ്‌കരിച്ച തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രാജ്യത്ത എല്ലാ തൊഴിലാളികളും നിര്‍ബന്ധമായും ചേരണമെന്ന് മാനവവിഭവശേഷി മന്ത്രാലയം. തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് രജിസ്‌ട്രേഷന് പുതിയ സമയപരിധിയും പ്രഖ്യാപിച്ചു. വരുന്ന ഒക്ടോബര്‍ ഒന്നിനകം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ തൊഴിലാളിയുടെ പേരില്‍ 400 ദിര്‍ഹം പിഴ ചുമത്തും. നിര്‍ബന്ധിത തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി മാസങ്ങള്‍ക്ക് മുൻപ് പ്രഖ്യാപിച്ചിരുന്നെങ്കിലും 2023 ജൂണ്‍ 30 മുതല്‍ ആയിരുന്നു രജിസ്‌ട്രേഷൻ ആരംഭിച്ചത്. ഇനിയും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവർക്ക് പിഴകൂടാതെ പദ്ധതിയിൽ ചേരുന്നതിനുള്ള സമയപരിധി ആണ് 2023 ഒക്ടോബര്‍ ഒന്നു വരേയ്ക്കും നീട്ടിയത്.