•   Monday, 25 Nov, 2024

സന്ദർശന വിസ തൊഴിൽ വിസ ആക്കുവാൻ അനുവദിക്കില്ല: പ്രവാസികൾക്ക് കനത്ത പ്രഹരം.

Generic placeholder image
  Pracharam admin

മ​നാ​മ: ടൂ​റി​സ്റ്റ് വി​സ​യി​ൽ എ​ത്തി തൊ​ഴി​ൽ വി​സ​യി​ലേ​ക്ക് മാ​റു​ന്ന​ത് ത​ട​യു​മെ​ന്നും, അ​ന​ധി​കൃ​ത പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ക​ർ​മ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നും എ​ൽ. ​എം.​ ആ​ർ. ​എ ചെ​യ​ർ​മാ​നും തൊ​ഴി​ൽ മ​ന്ത്രി​യു​മാ​യ ജ​മീ​ൽ ഹു​മൈ​ദാ​ൻ പ​റ​ഞ്ഞു. എ​ൽ.​ എം. ആ​ർ. ​എ​യു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് പാ​ർ​ല​മെ​ന്റി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 103,000 പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളി​ൽ 42,000 പേ​ർ പു​തി​യ വൊ​ക്കേ​ഷ​ണ​ൽ എമ്പ്ലോയ്മെൻ്റ് സ്കീ​മി​ൽ ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും തൊ​ഴി​ൽ മ​ന്ത്രി പ​റ​ഞ്ഞു. 31,000 പേ​ർ രാ​ജ്യം വി​ടു​ക​യോ സ്‌​പോ​ൺ​സ​റു​ടെ കീ​ഴി​ൽ ജോ​ലി നേ​ടു​ക​യോ ചെ​യ്തി​ട്ടു​ണ്ട്. 26,000 പേ​രു​ടെ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 

ടൂ​റി​സ്റ്റ് വി​സ​യി​ൽ ബ​ഹ്‌​റൈ​നി​ലെ​ത്തി​യ​ശേ​ഷം പ്ര​വാ​സി​ക​ൾ തൊ​ഴി​ൽ വി​സ​യി​ലേ​ക്ക് മാ​റു​ന്ന​ത് വി​ല​ക്ക​ണ​മെ​ന്ന് എം.​പി​മാ​രു​ടെ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 39 ശു​പാ​ർ​ശ​ക​ളാ​ണ് മം​ദൂ​ഹ് അ​ൽ സാ​ലി​ഹ് ചെ​യ​ർ​മാ​നാ​യ ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യു​ടെ (എ​ൽ.​എം.​ആ​ർ.​എ) പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന സ​മി​തി മു​ന്നോ​ട്ടു​വെ​ച്ച​ത്. തൊ​ഴി​ൽ നി​യ​മ ലം​ഘ​നം ക​ണ്ടു​കൊ​ണ്ട് സ​ർ​ക്കാ​ർ വെ​റു​തെ​യി​രി​ക്കു​ക​യ​ല്ലെ​ന്നും പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ നി​രീ​ക്ഷ​ണ​ത്തി​ന് കീ​ഴി​ലാ​ക്കാ​ൻ ക​ർ​മ്മ പ​ദ്ധ​തി​യു​ണ്ടെ​ന്നും തൊ​ഴി​ൽ മ​ന്ത്രി പ​റ​ഞ്ഞു. ടൂ​റി​സ്റ്റ് വി​സ​യി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ തൊ​ഴി​ൽ വി​സ​യി​ലേ​ക്ക് മാ​റു​ന്ന​തി​ൽ നി​ന്ന് വി​ല​ക്ക​പ്പെ​ടും. 

റി​ട്ടേ​ൺ ടി​ക്ക​റ്റോ താ​മ​സ​വി​സ​യോ മ​തി​യാ​യ പ​ണ​മോ ഇ​ല്ലാ​തെ ബ​ഹ്‌​റൈ​നി​ലേ​ക്ക് തി​രി​ക്കു​ന്ന ആ​രെ​യും വിമാനത്തിൽ ക​യ​റ്റ​രു​തെ​ന്ന് എ​യ​ർ​ലൈ​നു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ത​ര​ക്കാ​രെ തി​രി​ച്ച​യ​ക്കേ​ണ്ട​ത് എ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജോ​ലി​യാ​ണ്. നി​യ​മ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും ക​ർ​ശ​ന​മാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ത്ത​രം വ​ര​വി​ൽ 37 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി. ചി​ല എ​ൽ.​എം.​ആ​ർ.​എ സേ​വ​ന​ങ്ങ​ൾ ര​ജി​സ്ട്രേ​ഷ​ൻ സെ​ന്റ​റു​ക​ളി​ൽ ന​ൽ​കു​ന്ന​ത് റ​ദ്ദാ​ക്കു​ക, പ്ര​വാ​സി​ക​ളെ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത് റ​ദ്ദാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും സ​മി​തി ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.
 

Comment As:

Comment (0)