•   Monday, 25 Nov, 2024

സ്റ്റുഡൻ്റ് വിസ നൽകാൻ സൗദിയും.

Generic placeholder image
  Pracharam admin

റിയാദ്: സൗദി അറേബ്യയിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാനാഗ്രഹിക്കുന്ന വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ്‌സ് വിസ നല്‍കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. സ്റ്റഡി ഇന്‍ കെഎസ്എ എന്ന പ്ലാറ്റ്‌ഫോം വഴിയാണ് സ്റ്റുഡന്റ്‌സ് വിസ നല്‍കുകയെന്ന് സൗദി വിദ്യാഭ്യാസ മന്ത്രി യൂസുഫ് അല്‍ബുന്‍യാന്‍ വ്യക്തമാക്കി. റിയാദില്‍ നടന്നുവരുന്ന ഹ്യൂമന്‍ കപാസിറ്റി ഇനീഷ്യേറ്റീവില്‍ പുതിയ വിസ പദ്ധതി സൗദി വിദേശകാര്യമന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി ലോഞ്ച് ചെയ്തു.

പുതിയ വിസ പദ്ധതി സൗദിയില്‍ പഠിക്കാനാഗ്രഹിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകും. നിലവില്‍ സൗദി യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ഥികളുണ്ടെങ്കിലും ഭൂരിഭാഗം പേരും ആശ്രിതവിസയിലുള്ളവരാണ്. എന്നാല്‍ ഇനി മുതല്‍ വിദേശികള്‍ക്ക് ഡിഗ്രിക്കോ പിജിക്കോ അപേക്ഷിക്കുമ്പോള്‍ കൂടെ സ്റ്റുഡന്റ്‌സ് വിസക്ക് കൂടി അപേക്ഷ നല്‍കാം. ഹ്രസ്വ, ദീര്‍ഘ കാലാവധിയുള്ള കോഴ്‌സുകള്‍ക്കെല്ലാം ഇത് ബാധകമാണ്.

Comment As:

Comment (0)