ഇൻഡ്യൻ ലൈസൻസ് ഉണ്ടെങ്കിൽ ഇനി സൗദിയിൽ വാഹനം ഓടിക്കാം.
റിയാദ്: ഡ്രൈവർ തസ്തികയിൽ സൗദിയിൽ എത്തുന്ന പ്രവാസികൾക്ക് അവരവരുടെ സ്വന്തം രാജ്യത്തുനിന്ന് ലഭിച്ച അംഗീകൃത ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനം ഓടിക്കാം. സൗദി ട്രാഫിക് ഡയറക്ടറേറ്റാണ് ഇക്കാര്യം സംബന്ധിച്ച് അറിയിപ്പ് നൽകിയിരിക്കുന്നത്. ഇത്തരക്കാർക്ക് സ്വന്തം രാജ്യത്തെ ലൈസൻസുകൾ ഉപയോഗിച്ച് ലൈസൻസിൻ്റെ കാലാവധിയോ, രാജ്യത്ത് പ്രവേശിച്ചിട്ട് ഒരു വർഷമോ, ഇതി ഏതാണോ ആദ്യം സംഭവിക്കുന്നത് എന്നതിൻ്റെ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷം വരെ സൗദിയിൽ വാഹനമോടിക്കാൻ അനുവാദം ഉണ്ടായിരിക്കും
ഇതിന് അംഗീകൃത കേന്ദ്രത്തിൽ നിന്ന് വിദേശ ഡ്രൈവിംഗ് ലൈസൻസ് ട്രാൻസിലേറ്റ് ചെയ്ത് കൂടെ കരുതണം. കൂടാതെ ഡ്രൈവർ വിസയിൽ എത്തുന്ന വ്യക്തി സൗദിയിൽ ഓടിക്കുന്ന വാഹനത്തിന് അനുസൃതമായ ലൈസൻസ് ആയിരിക്കണം ഉണ്ടാകേണ്ടതെന്നും വ്യവസ്ഥയുണ്ട്. ഇതിൻ പ്രകാരം സ്വന്തം രാജ്യത്ത് ലൈറ്റ് വെഹിക്കിള്‍ ലൈസന്‍സുണ്ടായിരുന്ന ആൾക്ക് ലൈറ്റ് വെഹിക്കിൾ മാത്രമേ സൗദിയിലും ഓടിക്കാനാകൂ. ഹെവി ലൈസന്‍സുള്ളയാള്‍ക്ക് സൗദിയിൽ ഹെവി വാഹനങ്ങൾ ഓടിക്കാം.