ഓണസ്മൃതി : ആരവം 2023


Pracharam admin
യു എ ഇ-ലെ മലയാളി പ്രവാസികളുടെ കൂട്ടായ്മയായ റാന്നി അസോസിയേഷൻ യു. എ. ഇയുടെ നേതൃത്വത്തിൽ 2023 ഒക്ടോബർ 29 രാവിലെ 10 മണിമുതൽ ഓണാഘോഷ പരിപാടികൾ നടക്കും. ഷാർജാ സ്പൈസി ലാൻഡിൽ നടക്കുന്ന ഓണാഘോഷപരിപാടിയിൽ റാന്നി എം എൽ എ ശ്രീ പ്രമോദ് നാരായണൻ മുഖ്യ അതിഥി ആയിരിക്കും. ആഘോഷത്തിനു ചാരുതയേകാൻ, പ്രശസ്തരായ കലാകാരന്മാർ അവതരിപ്പിക്കുന്ന ഗാനമേള, മിമിക്സ് പരേഡ്, മാജിക്ക് ഷോ, ചെണ്ട മേളം, തിരുവാതിര തുടങ്ങിയ വിവിധ ഇനം നാടൻ കലാപരിപാടികൾ സംഘാടകർ ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് മാത്തുകുട്ടി കടോൻ (0508706562), ലെഞ്ചു ജോസഫ് (050 8099662), ഇസ്മയ്ൽ റാവുത്തർ (0559297662), സി എം. ഫിലിപ്പ് (0506520529), വിൽസൺ ജോർജ്ജ് (0506334684), റോബിൻസ് കീച്ചേരി (0557024410) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.