•   Monday, 25 Nov, 2024

സന്ദര്‍ശന വിസക്ക് ഗർഭിണികളല്ലെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കുവൈറ്റ്.

Generic placeholder image
  Pracharam admin

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്ത്രീകൾ സന്ദര്‍ശന വിസക്ക് അപേക്ഷിക്കുമ്പോൾ ഗർഭിണികളല്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റും സമർപ്പിക്കണം എന്നത് നിർബന്ധമാക്കി. വിസിറ്റിംഗ് വിസ അപേക്ഷയോടൊപ്പം ഗർഭിണികളല്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്ത്രീകൾക്ക് എൻട്രി വിസ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കൊപ്പമുള്ള വീട്ടുജോലിക്കാർ, നയതന്ത്രജ്ഞർക്കൊപ്പമുള്ള വീട്ടുജോലിക്കാർ, 16 വയസിന് താഴെയുള്ള പെൺകുട്ടികൾ, 50 വയസ്സിന് മുകളിലുള്ള സ്ത്രീകൾ, ഓൺലൈന്‍ വിസ അനുവദിക്കുന്ന വിദേശികൾ എന്നിവരെ ഇതിൽനിന്ന് ഒഴിവാക്കിയതായി പ്രാദേശിക മാധ്യമമായ അൽ അൻബ റിപ്പോർട്ട് ചെയ്തു. നിലവിൽ രാജ്യത്ത് കുടുംബ, സന്ദർശന വിസകൾ അനുവദിക്കുന്നില്ല. തൊഴിൽ, കൊമേഷ്യൽ സന്ദർശന വിസകൾ മാത്രമാണ് അനുവദിക്കുന്നത്.

Comment As:

Comment (0)