നല്ല മാതാപിതാക്കൾ ആകുവാൻ
മാതാപിതാക്കളുടെ കർത്തവ്യം വെല്ലുവിളികൾ നിറഞ്ഞതും കഠിനവും ആയിരുന്നാലും അത്രത്തോളം പ്രതിഫലം നിറഞ്ഞ മറ്റുചുമതലകൾ ചുരുക്കം ആണ്. നല്ലമാതാപിതാക്കൾ ആയിരിക്കുന്നതിനെപ്പറ്റി വിശുദ്ധ വേദപുസ്തകം അനേകം കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതിൽ ചില കാര്യങ്ങൾ അനുവാചകരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നു.
മക്കളെ ദൈവവചനം പഠിപ്പിക്കുക (പ്രമാണിക്കാൻ ഉത്സാഹിപ്പിക്കുക) ദൈവത്തെ അറിയുകയും സ്നേഹിക്കുകയും ചെയ്ത മക്കളുടെ മുൻപാകെ ഒരു നല്ല മാതൃകാ ജീവിതം നയിക്കുന്നതിനോടൊപ്പം തന്നെ, ആവർത്തനം 6:7-9 വരെ പറഞ്ഞിരിക്കുന്നതുപോലെ ദൈവഭക്തി മക്കളെ പഠിപ്പിക്കുന്ന കാര്യത്തിലും മക്കൾ അത് പ്രമാണിക്കുന്നുവോ എന്ന് മാതാപിതാക്കൾ ശ്രദ്ധിക്കുക.
മക്കളെ ദൈവവഴിയിൽ നടത്തണമെങ്കിൽ നാം രണ്ട് കാര്യങ്ങൾ ചെയ്യണം. (1) മാതാപിതാക്കന്മാർ ദൈവവചനം പഠിക്കുന്നവരും, പ്രമാണിക്കുന്നവരും ആയിരിക്കണം. (2) മാതാപിതാക്കന്മാർ മക്കളെ ഓരോ പ്രായപരിധിയിലും വളരെ ശ്രദ്ധയോടുകൂടെ വളർത്തണം. വീട്ടിലും, നടക്കുമ്പോഴും, കിടക്കുമ്പോഴും രാവിലെയും വൈകിട്ടും എന്ന് വേണ്ട എല്ലാ സാഹചര്യങ്ങളിലും നാം അതിനു വേണ്ടി പാടുപെടേണ്ടതാണ്.
മാതാപിതാക്കന്മാരുടെ മാതൃകാ ജീവിതം. നമ്മുടെ ഭവനങ്ങളുടെ അടിസ്ഥാനം വേദപുസ്തകസത്യങ്ങൾ ആയിരിക്കേണ്ടതുണ്ട്. ഈ കൽപനകൾ അനുസരിച്ച് കുഞ്ഞുങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കേണ്ട സത്യം ദൈവഭക്തി ഞായറാഴ്ച്ചകളിലേക്കോ, അല്ലെങ്കിൽ പ്രാർത്ഥനാ യോഗങ്ങളിലേക്കോ മാത്രം ഒതുങ്ങി നിർത്താവുന്നത് അല്ലാ എന്നതാണ്.
നാം അവരെ പഠിപ്പിക്കുമ്പോൾ അനേകം കാര്യങ്ങളെ അവർ മനസ്സിലാക്കുന്നു എന്നത് സത്യം ആണെങ്കിലും നിരീക്ഷണങ്ങളിൽ കൂടി ആണ് നമ്മുടെ മക്കൾ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നത്.
അതുകൊണ്ട് നാം ചെയ്യുന്ന സകലകാര്യങ്ങളിലും വളരെ ശ്രദ്ധചൊലുത്തേണ്ടത് ആവശ്യമായിരിക്കുന്നു. മാതാപിതാക്കൾ എന്ന നിലയ്ക്ക് ദൈവം ഓരോരുത്തർക്കും കൊടുത്തിരിക്കുന്ന കടമകൾ അതീവശ്രദ്ധയോടെ നാം ജീവിതത്തിൽ പിൻപറ്റേണ്ടതാണ്. ഭാര്യയും ഭർത്താവും അന്യോന്യം ബഹുമാനിക്കുവാനും, കീഴടങ്ങുവാനും വേദപുസ്തകം പഠിപ്പിക്കുന്നു (എഫെ. 5:21, 1 പത്രോസ് 3:7)
കുടുംബത്തിന്റെ നാഥനായി ദൈവം പുരുഷന് പ്രത്യേകം ചുമതലകൾ കൊടുത്തിട്ടുണ്ട് (1 കൊരി 113) ക്രിസ്തു തന്നെത്താൻ സഭയ്ക്ക് ഏൽപ്പിച്ചു കൊടുത്ത് സഭയെ സ്നേഹിച്ചതുപോലെ, ഭർത്താവ് ഭാര്യയെ സ്വന്തശരീരത്തെപ്പോലെ സ്നേഹിക്കുവാനാണ് കൽപന (എഫെ. 52-29) എങ്കിലും കുടുംബത്തിന്റെ ക്രമസമാധാനത്തിന്റെ ചുമതല ദൈവം ഭർത്താവിന് കൊടുത്തിരിക്കുകയാണ്
സ്നേഹിക്കുന്ന ഭർത്താവിന്റെ അധികാരത്തിന് കീഴടങ്ങുവാൻ ഭാര്യയ്ക്ക് പ്രയാസമില്ല (എഫെ. 54) ഭാര്യയുടെ പ്രധാന ദൗത്യം പരിജ്ഞാനംത്തോടും, വിശുദ്ധിയോടും കൂടെനടന്ന് ഭർത്താവിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു കുടുംബത്തെ നയിക്കുക എന്നതാണ് (തീത്തൊ 24-5). കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിന് ദൈവത്തിന്റെ പ്രത്യേക കൃപ സ്ത്രീകൾക്കാണുള്ളത്.
കുഞ്ഞുങ്ങളെ ശിക്ഷയിൽ വളർത്തുക. പഠിപ്പിക്കുകയും ശിക്ഷയിൽ വളർത്തുകയും ചെയ്യുക എന്നത് മാതാപിതാക്കളുടെ കർത്തവ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് (സദ്യ 13:24). വടി ഉപയോഗിക്കാത്തവൻ തന്റെ മക്കളെ പകെക്കുന്നു. അവനെ സ്നേഹിക്കുന്നവനോ, ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു. ശിക്ഷിക്കപ്പെടാതെ വളരുന്ന കുഞ്ഞുങ്ങൾ ഭാവിയിൽ ലക്ഷ്യബോധമില്ലാത്തവരും ആത്മനിയന്ത്രണം ഇല്ലാത്തവരും ആയിത്തീർന്ന് അധികാരികളെയും, ദൈവത്തേയും മറുതലിക്കുന്നവർ ആയിതീരാറുണ്ട്.
ശിക്ഷ ഒരിക്കലും താളം തെറ്റി ആകുവാൻ പാടില്ല. ശിക്ഷ എപ്പോഴും സ്നേഹത്തോടുകൂടി മാത്രമേ പാടുള്ളു. അല്ലെങ്കിൽ മക്കൾ പ്രതികാരബുദ്ധിയുള്ളവരും നിരാശരും, മറുതലിക്കുന്നവരും അയിതീരും (കൊലോ 1:21). ശിക്ഷയോടൊത്ത് സ്നേഹത്തോടുകൂടിയ പഠിപ്പിക്കൽ കുഞ്ഞിനു വളരെ പ്രയോജനം ചെയ്യും പിതാക്കന്മാരെ നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ, കർത്താവിന്റെ ബാലശിക്ഷയിലും പാപദേശത്തിലും പോറ്റി വളർത്തുവിൻ (എഫെ 6:4).
ബാലൻ നടക്കേണ്ട വഴിയിൽ അവനെ പഠിപ്പിക്കുക, അവൻ വൃദ്ധനായാലും അത് വിട്ടുമാറുകയില്ല (സദൃശ്യ 22:6) നല്ലമാതാപിതാക്കൾ ആയിരിക്ക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങൾ ചെയ്യുന്നതുപോലെ ദൈവത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്നതാണ്.