•   Sunday, 06 Oct, 2024

കുവൈത്തിൽ ഉച്ച നിയന്ത്രണത്തിനു നിയന്ത്രണം

Generic placeholder image
  Pracharam admin

കുവൈത്തിൽ ഉച്ച സമയത്തെ തൊഴിൽ നിയന്ത്രണം അവസാനിച്ചു. അന്തരീക്ഷ താപനില കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് മുതൽ തൊഴിൽ സമയം സാധാരണ നിലയിലേക്ക് മാറും.


ചൂട് കനത്തതോടെ ജൂൺ ഒന്നുമുതലാണ് ഉച്ച സമയത്ത് പുറം ജോലികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ചൂട് ഏറ്റവും ശക്തമായ രാവിലെ 11 മുതൽ വൈകിട്ട് നാല് വരെയായിരുന്നു തൊഴിലാളികൾക്ക് വിശ്രമം അനുവദിച്ചിരുന്നത്. നിർമാണ മേഖലയിൽ ഉൾപ്പെടെയുള്ള ജോലിക്കാരെ കനത്ത ചൂടിൽ നിന്നും സംരക്ഷിക്കാനായിരുന്നു ഈ നിയന്ത്രണം. ഇന്നലെയോടെ ഈ നിയന്ത്രണം അവസാനിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ആക്ടിംഗ് ഡയറക്ടർ ജനറൽ മർസൂഖ് അൽ-ഒതൈബി അറിയിച്ചത്. ചൂട് കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. നിരോധിത കാലയളവിൽ നടത്തിയ പരിശോധനയിൽ 362 നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി അൽ-ഒതൈബി പറഞ്ഞു. ഇനിമുതൽ പുറം ജോലികളിലും സാധാരണ നിലയിലായിരിക്കും ജോലി സമയം.

ഇത്തവണ കനത്ത ചൂടാണ് കുവൈത്തിൽ രേഖപ്പെടുത്തിയത്. ചൂട് 50 ഡിഗ്രി സെൽഷ്യസിന് മുകളിൽ വരെ ഉയർന്നിരുന്നു. നിലവിൽ രാജ്യത്ത് ശരാശരി 45 ഡിഗ്രിക്കടുത്താണ് അന്തരീക്ഷ താപനില. തീരുമാനം നടപ്പിലാക്കുവാൻ മാൻപവർ അതോറിറ്റിയുമായി സഹകരിച്ചവർക്ക് അൽ-ഒതൈബി നന്ദി രേഖപ്പെടുത്തി.

Comment As:

Comment (0)