•   Sunday, 06 Oct, 2024

രക്ഷണ്യ ഗാനസന്ധ്യക്ക് ശുഭസമാപ്തി 

Generic placeholder image
  Pracharam admin

ഷാർജ്ജ : ചർച്ച് ഓഫ് ഗോഡ് യു.എ.ഇ വേദി ഒരുക്കിയ രക്ഷണ്യ ഗാനസന്ധ്യ 25 നവംബർ രാത്രി 7:00 മുതൽ 10:00 വരെ ഷാർജ വർഷിപ്പ് സെന്ററിൽ അരങ്ങേറി. യു.എ.ഇ ചർച്ച് ഓഫ് ഗോഡ്  നാഷണൽ ഓവർസിയർ റവ. ഡോ. കെ. ഓ. മാത്യു ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. യു.എ.ഇ ക്രൈസ്തവ സമൂഹത്തിന് അപരിചിതരായ പതിനഞ്ചിലധികം നവ സംഗീത പ്രതിഭകളെ  അരങ്ങിലെത്തിക്കുകയായിരുന്നു പരിപാടിയുടെ ഉദ്ദേശമെന്ന് സംഘാടകർ അറിയിച്ചു. ക്രിസ്തീയ സംവാദ വേദികളിലൂടെ ജനശ്രദ്ധ കൈവരിച്ച ആഷർ ജോൺ ആത്മീയ സന്ദേശം കൈമാറി. 

ചർച്ച് ഓഫ് ഗോഡ് യു.എ.ഇ നേതൃത്വം നൽകിയ ഗാനസന്ധ്യക്ക് പാസ്റ്റർ സാം അടൂർ, പാസ്റ്റർ ജോൺ മാത്യു , പാസ്റ്റർ സുനീഷ്, പാസ്റ്റർ ഗ്ലാഡ്‌സൺ, ഇവാൻജലിസ്റ്റ് ഷിജോ, ബെന്നി എബ്രഹാം, സുരേഷ് പരുത്തിക്കാട്ടിൽ, അനിൽ ആയൂർ, റോബിൻ കീച്ചേരി, പ്രിൻസ്, ആൽബി എന്നിവർ സംഘാടക പ്രാതിനിധ്യം നൽകി.

Comment As:

Comment (0)