•   Sunday, 07 Jul, 2024

തിരഞ്ഞെടുപ്പ് ചൂടിൽ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്.

Generic placeholder image
  Pracharam admin

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് വീണ്ടും ഒരു ഇലക്ഷനെ നേരിടുന്നു. ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 2024 ജൂൺ മാസം 25നോ, 27നോ ആയിരിക്കും ഇലക്ഷൻ എന്നാണ് പൊതുജന സംസാരം. 


ചർച്ച് ഓഫ് ഗോഡ് പോളിസി (നിയമസംഹിത) പ്രകാരം നിശ്ചയിക്കപ്പെട്ട സമയത്ത് ഭരണചുമതലയിൽ ഉള്ള വ്യക്തി - ഓവർസിയർ - സൊസൈറ്റിയുടെ അംഗങ്ങളുടെ ഹിതപരിശോധനയ്ക്ക് വിധേയനാകുകയും, നിശ്ചിത എണ്ണം അംഗങ്ങളുടെ അംഗീകാരം നേടുകയും ചെയ്യണം. നിലവിൽ സൊസൈറ്റിയുടെ ഓവർസിയർ സ്ഥാനത്ത് തുടരുന്ന പാസ്റ്റർ സി സി തോമസ്, മാസങ്ങൾക്ക് മുൻപ് നടന്ന ഹിതപരിശോധനയിൽ വളരെ തുഛമായ വോട്ടുകളുടെ കുറവിൽ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഈ സൊസൈറ്റിയുടെ ജനറൽ അസംബ്ളിയിൽ ആണ് അതാത് റിജിയനുകളുടെ അഥവ സംസ്ഥാനങ്ങളുടെ ഓവർസിയർമാരെ നിയമിക്കുന്നത് എന്നതിനാൽ, 2024, ജൂലൈ 8 മുതൽ 12 വരെ അമേരിക്കയിൽ നടക്കുന്ന 2024ലെ ജനറൽ അസംബ്ലിക്ക് മുൻപ് പുതിയ ഓവർസിയറെ കേരളത്തിൽ തിരഞ്ഞെടുക്കും എന്ന് പ്രതീക്ഷിക്കാം.

നിലവിൽ ഭരണപക്ഷം പ്രതിപക്ഷം എന്നിങ്ങനെ സൊസൈറ്റിയെ വിഭജിക്കാൻ സാധിച്ചതാണ് സി സി തോമസിൻ്റെ ഭരണത്തിലെ ഏറ്റവും മോശമായ നടപടി എന്ന് പറയാതെ വയ്യ. ഭരണ വിരുദ്ധ തരംഗം ഉണ്ടായപ്പോൾ, സാവകാശമായി അവരെ കേൾക്കുവാനോ, അവരുടെ നിർദേശങ്ങൾ ഉൾകൊള്ളുവാനോ താൻ തയ്യാറിയില്ല. അവരെ ചേർത്ത് നിറുത്താതെ ദൂരെയ്ക്ക് മാറ്റി നിറുത്തുവാൻ അദേഹം വ്യഗ്രതപ്പെട്ടു എന്ന് വേണം വിലയിരുത്തുവാൻ. വർഷങ്ങൾ കഴിയും തോറും അതുകൊണ്ട് തന്നെ തൻ്റെ ജനസമ്മിതിക്ക് കോട്ടം വരികയും ചെയ്തു. 

കാലാകാലങ്ങളിൽ നടന്ന സ്ഥലം മാറ്റത്തിൽ, കൗൺസിൽ ഇടപെടാതെ ഇരുന്നു എന്നും, ഓവർസിയറുടെ മാത്രം നീയന്ത്രണത്തിൽ നടന്നു എന്നും പറയപ്പെടുന്നു. ഇത് സ്ഥലം മാറ്റത്തിൽ ഉചിതമായ ക്രമീകരണങ്ങൾ ലഭിക്കാതെ പോയവരിൽ വിദ്വേഷങ്ങൾ സൃഷ്ടിച്ചു.
ദൈവസഭയുടെ വസ്തു പാട്ടം കൊടുത്തതും, അത് മറച്ചുവെച്ചതും, അങ്ങനെ ചെയ്തില്ലാ എന്ന് വ്യാജം പറഞ്ഞതും, തൻ്റെ ജനസമ്മിതി കുറച്ചു.

തനിക്ക് തുല്യർ പോലും അല്ലാത്തവരെ കാരണം കൂടാതെ ദ്രോഹിച്ചതും, സഭാ ചാർജ്ജിൽ നിന്നും നീക്കിയതും, വിശ്വാസികളെ സഭയിൽ നിന്നും പുറത്താക്കാൻ ചരടു വലിച്ചതും ഓവർസിയർ സ്ഥാനത്ത് നിന്നും തന്നെ പുറത്തേയ്ക്ക് നയിച്ചു.

നൂറുകണക്കിനു പരാതികൾ തനിക്കെതിരെ അമേരിക്കൻ നേതൃത്വത്തിനു ലഭിച്ചതും, സുവിശേഷകർപോലും കോടതികളെ അഭയം പ്രാപിക്കേണ്ടി വന്നതും  തൻ്റെ ഭരണകോട്ടം ഉയർത്തി കാണിക്കുന്നു.

ഭരണ നേട്ടമായി കൊട്ടിഘോഷിച്ച പല നിർമ്മാണ പ്രവർത്തനങ്ങളും ഉപയോഗശൂന്യമോ, നിയമത്തിൻ്റെ കുരുക്കിലോ ആണെന്ന് സംസാരം ഉണ്ട്. 

എന്നിരിക്കിലും, ദൈവസഭയുടെ ആസ്ഥാന മന്ദിരത്തിൻ്റെ മുഖഛായ മാറ്റുവാൻ തനിക്ക് സാധിച്ചു എന്നത് വാസ്തവം ആണ്. നൈമഷികമായ പുറമ്പൂച്ചുകളും മോടി പിടിപ്പിക്കലുകളും ഉണ്ടായത് കൊണ്ട് മാത്രം ദൈവസഭയെ നയിക്കാൻ യോഗ്യത നേടില്ലാ എന്ന നല്ല പാഠം തൻ്റെ പിൻഗാമികൾക്ക് പകർന്ന് നൽകിയാണ് പാസ്റ്റർ സി സി തോമസ് മുളക്കുഴ സീയോൻ കുന്നിൻ്റെ പടി ഇറങ്ങുക.

Comment As:

Comment (0)