•   Sunday, 07 Jul, 2024

കർമ്മപദത്തിൽ ആർജവത്തോടെ ഒരു പതിറ്റാണ്ട്.... തികഞ്ഞ സംതൃപ്തിയോട് പടിയിറക്കം...

Generic placeholder image
  Pracharam admin

മുഖ്യധാര പെന്തകോസ്ത് സഭകളുടെ യുവജന പ്രസ്ഥാനങ്ങളിൽ ശ്രേദ്ധയമാണ് ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്‌മെന്റ് (സി ഇ എം). എല്ലാ പെന്തകോസ്ത്തു സഭകളുടെയും വളർച്ചയിൽ പ്രത്യേകാൽ വിശ്വാസ സമൂഹത്തിന്റെ വർദ്ധനവിൽ വടക്കൻ മേഖല തെക്കൻ തിരുവിതാംകൂറിൽ നിന്നും ഒരുപാട് പിൻപിലാണെന്നുള്ളത്‌ ഒരു യാഥാർത്ഥ്യമായി നിലകൊള്ളുന്നു. അതുകൊണ്ട് തന്നെ മുൻനിര സഭകളുടെ നേതൃത്വത്തിലേക്ക് വടക്കൻ മേഖലയിൽ നിന്നുള്ള പ്രാതിനിത്യം എല്ലാനിലയിലും വളരെ വിരളമായി മാത്രം കാണുകയും, വടക്കൻ മേഖലയിലുള്ളവർ അതിന് പ്രാപ്തരല്ലെന്നുള്ള ഒരു തെറ്റായ ചിന്താഗതി നിലവിലുണ്ടോയെന്നും സംശയിക്കുന്നു.(എന്നാൽ അതിനെ പൂർണമായി നിക്ഷേധിക്കേണ്ടതാണെന്ന് കേരള രാഷ്ട്രീയത്തിലെ ശ്രദ്ധയരും സമുന്നതരുമായ നേതൃ നിരയിലൂടെ തെളിയിക്കപ്പെടുന്നു)

മുൻനിര പെന്തകോസ്ത് സഭകളുടെ യുവജന പ്രസ്ഥാനത്തിൽ വടക്കൻ മേഖലയിൽ  നിന്നും ഔദ്യോഗിക സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട  ആദ്യത്തെ വ്യക്തിയാണ് പാസ്റ്റർ ജോമോൻ ജോസഫെന്ന് കരുതുന്നു. മാറ്റിനിർത്തപ്പെടുവാൻ മാനുഷിക നോട്ടത്തിൽ ഒരുപാട് കാരണങ്ങൾ.. പ്രവർത്തന വിജയത്തിന് പണം ആവശ്യമാണ്, എന്നാൽ അതിനുള്ള സാധ്യതകളോ ബന്ധങ്ങളോ ഇല്ല.. സമ്പന്നർ ഉള്ള ഒരു സഭയിലും ഇതിനോടകം സഭാ ശുശ്രൂഷയിൽ ഇരുന്നിട്ടില്ല. കാരണം പിന്നിട്ട 20 വർഷത്തിൽ അധികമായി തെയ്യങ്ങളുടെയും, തിറയുടെയും, രാഷ്ട്രീയ അക്രമങ്ങളുടെയും നാടായ കണ്ണൂരിൽ വളരെ പരമാർത്ഥതയോടെ പരിമിതികൾക്കുള്ളിൽ പരിഭവങ്ങൾ ഇല്ലാതെ ലഭിക്കപ്പെട്ട നല്ലതെന്ന് തോന്നുന്ന  അവസരങ്ങളെല്ലാം സ്വയം  വേണ്ടെന്ന് വെച്ച് കർതൃവേലയിൽ പ്രയോജനപ്പെടുവാൻ ആഗ്രഹിക്കുക്കുകയായിരുന്നു ആ യുവ സുവിശേഷകൻ.


ഇങ്ങനെ ഉള്ള സാഹചര്യത്തിലും കേരളത്തിന്റെ വടക്കൻ ജില്ലയായ കാസർഗോഡ് മുതൽ തിരുവനന്തപുരംവരെയുള്ള തെരുവുകളിൽ ലഭിക്കുന്ന അവസരങ്ങൾ എല്ലാം എത്ര ദൂരം യാത്ര ചെയ്‌താണെങ്കിലും യേശുവിനെ ഉയർത്തുവാൻ ആവേശത്തോടെ ഓടിയെത്തിയിരുന്നു.  ഞാൻ സി ഇ എം ജനറൽ പ്രസിഡന്റ് ആയിരിക്കുന്ന കാലഘട്ടത്തിലാണ് 2015_2017 പാസ്റ്റർ ജോമോന് സി ഇ എം എക്സിക്യൂട്ടീവ് കമ്മറ്റിയിൽ മീഡിയ സെക്രട്ടറിയായി പ്രവർത്തിക്കുവാൻ അവസരം ലഭിച്ചത്. തുടർന്ന് ജനറൽ കോ ഓർഡിനേറ്റർ, ജനറൽ സെക്രട്ടറി, ജനറൽ പ്രസിഡന്റ് എന്നിങ്ങനെ പടി പടിയായി ഈ പ്രസ്ഥാനത്തിൽ ഔദ്യോഗിക സ്ഥാനങ്ങൾ അലങ്കരിക്കുവാൻ ദൈവം തന്നെ സഹായിച്ചു. 2019ൽ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട നാളുകളിൽ ചില താല്പരകക്ഷികളുടെ ക്രൂരമായ ആരോപണങ്ങളിൽ പതറാതെ ദൈവകൃപയിൽ ആശ്രയിച്ച് ധൈര്യത്തോടെ മുന്നേറിയതിന്റെ ഫലം; താൻ  തുടക്കം കുറിച്ച എല്ലാ പ്രവർത്തനങ്ങളിലും കഴിഞ്ഞിട്ടുണ്ടെയെന്ന് നിഷ്പക്ഷമായി സി ഇ എം പ്രവർത്തനങ്ങളെ വീക്ഷിക്കുന്നവർക്ക് ബോധ്യത ഉള്ള സത്യം തന്നെയാണ്. വിജയകരമായ രണ്ട് ജനറൽ ക്യാമ്പുകൾ, 2023ൽ കുട്ടിക്കാനത്ത് നടന്ന ജനറൽ ക്യാമ്പ് അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും, അനുഗ്രഹിതമായ സെഷനുകൾകൊണ്ടും വലിയ ആത്മപകർച്ചയാലും (400ൽ അധികം കുഞ്ഞുങ്ങൾ ആത്മാഭിക്ഷേകം പ്രാപിക്കുകയും 200ൽ അധികം യുവതി യുവാക്കൾ സുവിശേഷവേലക്കായി സമർപ്പിക്കുകയും ഉണ്ടായി) ഈ അടുത്ത കാലത്ത് നടന്നിട്ടുള്ള പെന്തകോസ്ത് യുവജന ക്യാമ്പുകളിൽ ഏറ്റവും വിജയകരമായി നടന്ന ക്യാമ്പ് ആയിരുന്നു സി ഇ എം ജനറൽ ക്യാമ്പ് എന്നുള്ളത് ഇതര സഭകളിലുള്ളവർ  സാക്ഷ്യപ്പെടുത്തുന്നു...

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ശക്തമായ സുവിശേഷ സന്ദേശം വിളംബരം ചെയ്ത് സുവിശേഷ യാത്ര രണ്ട് തവണ "തിന്മയ്ക്കതിരെ പോരാടാം നന്മയ്ക്കായി അണിചേരാം" എന്ന  മുദ്രാവാക്യവുമായി സാമൂഹിക വിപത്തുക്കൾക്കെതിരെ യുവ മുന്നേറ്റ യാത്ര... യാത്രക്ക് ഈ പേരും മുദ്രാവാക്യവും കണ്ടെത്തി നൽകിയത് അദ്ദേഹം തന്നെ.

അങ്ങനെ നൂതനമായ സാമൂഹിക പ്രതിബദ്ധതയുള്ള പല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാനും, പൂർത്തികരിക്കുവാനും അദ്ദേഹത്തിന് സാധിച്ചു. കഴിഞ്ഞ പ്രവർത്തന വർഷം നിർധനരായ നാല് കുടുംബങ്ങൾക്ക് സുമനസുകളുടെ സഹായത്തോടെ വീട് നിർമ്മിച്ചു കൊടുക്കുന്നതിന്റെ ഭാഗമായി ആലപ്പുഴയിലും, അടിമാലിയിലും രണ്ട് വീടിന്റെ പണി പൂർത്തിയാക്കി സമർപ്പണ പ്രർത്ഥനയും താക്കോൽ ദാനവും നിർവഹിച്ചു. രണ്ട് വീടുകളുടെ പണി ചിറ്റാറിലും, തൃശ്ശൂരിലും പൂർത്തിയായി വരുന്നു. ചികിത്സ സഹായം,  പഠന സഹായം, കാത്തിരിപ്പ് യോഗങ്ങൾ പുതിയ സഭാ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം എന്നിങ്ങനെ വിവിധ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കി..സി ഇ എം വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുകയും മാന്യമായ ഒരു തുക നിക്കി ബാക്കി വെച്ചിട്ടുമാണ് അദ്ദേഹം നേതൃത്വം കൊടുത്ത കമ്മറ്റി സ്ഥാനം ഒഴിഞ്ഞത്. ഏല്പിക്കപ്പെട്ട ചുമതലകൾ വളരെ ആത്മാർത്ഥ തയോടും,വിശ്വസ്തതയോടും, ലാഭേച്ഛ തെല്ലും കൂടാതെ ചെയ്തു പൂർത്തീകരിച്ച് അഭിമാനത്തോട് പട നയിച്ച്... വിജയിച്ച്.. പടി ഇറങ്ങിയ ഞങ്ങളുടെ കൂട്ടുപ്രവർത്തകന് കണ്ണൂർ സെന്ററിലുള്ള ദൈവദാസന്മാരുടെയും സഭകളുടെയും എല്ലാവിധ അഭിനന്ദനങ്ങളും..

സെന്ററിന് വേണ്ടി 
പാസ്റ്റർ ബിജു ജോസഫ് സെന്റർ മിനിസ്റ്റർ
 

Comment As:

Comment (0)