നൈജറിൽ നിന്ന് ഇന്ത്യക്കാർ മടങ്ങണം: നിർദേശം നൽകി വിദേശകാര്യ മന്ത്രാലയം


Pracharam admin
ന്യൂഡൽഹി: സൈനിക അട്ടിമറി മൂലം സംഘർഷഭരിതമായ നൈജറിൽ നിന്ന് എത്രയും വേഗം ഒഴിയാൻ ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി .
നൈജറിലെ നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്നും, നൈജറിലേക്കുള്ള യാത്ര തൽക്കാലത്തേക്ക് ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയ പ്രതിനിധി അരിന്ദം ബാഗ്ചി അറിയിച്ചു. നൈജറിലെ വ്യോമമേഖല അടച്ചിട്ടിരിക്കുന്നതിനാൽ, കരമാർഗം രാജ്യം വിടാൻ ശ്രമിക്കുന്ന ഇന്ത്യൻ പൗരന്മാർ അതീവജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ഓർമപ്പെടുത്തി.