•   Sunday, 06 Oct, 2024

ക്രിസ്ത്യാനികൾക്കെതിരെ സൈനിക ആക്രമണം അഴിച്ചുവിട്ട് അസർബൈജാൻ

Generic placeholder image
  Pracharam admin

1,20,000 -ഓളം അർമേനിയൻ ക്രൈസ്തവർ ഉൾപ്പെടുന്ന തർക്കപ്രദേശമായ നാഗോർണോ-കറാബാഖ് മേഖലയിൽ അസർബൈജാൻ സൈനികാക്രമണം അഴിച്ചുവിട്ടു. അർമേനിയക്കാർ പൂർണ്ണമായി കീഴടങ്ങുംവരെ ആക്രമണങ്ങൾ അവസാനിക്കില്ലെന്ന പ്രഖ്യാപനത്തോടെ സെപ്റ്റംബർ 19 -ന് ആയിരുന്നു അസർബൈജാൻ ആക്രമണത്തിന് ആരംഭം കുറിച്ചത്.

അസർബൈജാന്റെ ആക്രമണത്തിൽ കെട്ടിടങ്ങൾക്കുനേരെ ഷെല്ലാക്രമണം നടക്കുകയും അർമേനിയൻ സൈനികരുടെയും പ്രദേശവാസികളുടെയും സ്ഥാപനങ്ങൾക്കുനേരെ വെടിയുതിർക്കുകയും ചെയ്തു. ഷെല്ലാക്രമണത്തിൽ 23 പ്രദേശവാസികൾക്ക് പരിക്കേൽക്കുകയും ഒരു കുട്ടി ഉൾപ്പെടെ രണ്ടുപേർ മരിക്കുകയും ചെയ്തതായി ആർട്‌സാഖ് ഡിഫൻസ് ഫോഴ്‌സ് അറിയിച്ചു. “അസെറി സൈന്യം കൊന്നൊടുക്കിയ ധാരാളം സിവിലിയന്മാരുണ്ട്. ഞങ്ങളിൽ ഒരുപാട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെ തുടങ്ങിയ ഓപ്പറേഷൻ ഇതുവരെ നിർത്തിയിട്ടില്ല. ഇവിടുത്തെ സാഹചര്യം ഭയാനകമാണ്” – മുൻ ആർട്‌സാഖ് സ്റ്റേറ്റ് മന്ത്രി റൂബൻ വർദേനിയൻ പങ്കുവച്ചു.

അർമേനിയയും അസർബൈജാനും 1988 മുതൽ നാഗോർണോ- കറാബാക്കിനെച്ചൊല്ലി യുദ്ധം ആരംഭിച്ചിരുന്നു. ഈ പ്രദേശം അസർബൈജാന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടിരിക്കുന്നുവെങ്കിലും അർമേനിയൻ ക്രിസ്ത്യാനികളാണ് ഇവിടെ അധിവസിക്കുന്നവരിൽ ഭൂരിപക്ഷവും.

Comment As:

Comment (0)