സുവിശേഷ വിരോധികളുടെ ആക്രമണം: പാസ്റ്റേഴ്സ് അറസ്റ്റിൽ
Pracharam admin
ഇൻഡോർ (മദ്ധ്യപ്രദേശ്) : ഇൻഡോർ ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ പ്രവർത്തകർക്കെതിരെ ആഗസ്റ്റ് 10 വ്യാഴാഴ്ച്ച സുവിശേഷ വിരോധികളുടെ ആക്രമണം നടത്തി. പാസ്റ്റർ മൈക്കിൾ മാത്യൂ, ജോമോൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തെന്ന് റിപ്പോർട്ട്. സംഭവ സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. കർത്തൃദാസൻ പാസ്റ്റർ സാം ജോസഫ് കുമരകത്തിൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസമായി ഇവിടെ യോഗം നടന്നുവരികയായിരുന്നു. പാസ്റ്റർ സാം കുമരകം, പാസ്റ്റർ മിഷേൽ, പാസ്റ്റർ ജോമോൻ, പാസ്റ്റർ ജോയ്‌സ് എന്നിവരെ ഇൻഡോറിലെ ഹിരാ നഗർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. ഇന്ന് രാവിലെ സഭയിൽ സംഘടിപ്പിച്ചിരുന്ന മീറ്റിംഗിൽ പങ്കെടുക്കുകയായിരിന്നു അവർ.