•   Sunday, 06 Oct, 2024

ആറുവയസുകാരിയെ തട്ടികൊണ്ട് പോയി

Generic placeholder image
  Pracharam admin

കൊല്ലം: കൊല്ലം ജില്ലയിലെ ഓയൂർ പൂയപ്പള്ളി മരുത മൺപള്ളിയിൽ ഊട്ടുമല ഭാഗത്ത് ആറുവയസ്സുകാരിയെ തട്ടികൊണ്ട് പോയി. ഹോണ്ടാ അമേസ് കാറിലെത്തിയ നാലംഗസംഘമാണ്​ കുട്ടിയെ തട്ടിക്കൊണ്ടു പോയത്​. വീട്ടിൽ നിന്നും  ട്യൂഷൻ പഠിക്കുന്ന ഇടത്തേയ്ക്ക് അഞ്ചാം ക്ലാസ്സുകാരൻ  സഹോദരൻ ജോനാഥാനൊപ്പം നടന്നു വരികയായിരുന്നു പെൺകുട്ടി. പിന്നാലെ വന്ന കാറിലുണ്ടായിരുന്നവർ രണ്ടുപേരെയും പിടികൂടാൻ ശ്രമിച്ചു. ആദ്യം പെൺകുട്ടിയെ പിടിച്ചിഴച്ച് കാറിലേക്ക് കയറ്റി. ഇതോടെ ഓടിയ സഹോദരൻ വീണ് പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയതോടെ കാർ ഓടിച്ചുപോയി. നാലംഗ സംഘത്തിൽ ഒരു സ്ത്രീയും 3 പുരുഷന്മാരും ആയിരുന്നു എന്നും നാലുപേരും മാസ്ക് ധരിച്ചിരുന്നു എന്നും  പെൺകുട്ടിയുടെ സഹോദരൻ ജോനാഥാൻ പോലീസിനു മൊഴി നൽകിയിരുന്നു.    27-11-2023 വൈകിട്ട് 4:30 ആയിരുന്നു സംഭവം നടന്നത്.   സി. സി. റ്റി. വി. പരിശോധനകളിൽ നിന്നും കെ. എൽ. 01-3176  എന്ന നമ്പരിൽ ഉള്ള വെള്ള നിറത്തിലുള്ള ഹോണ്ടാ അമേസ്  കാറിൽ ആണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത് എന്ന് സംശയം ഉണ്ടായിരുന്നു. വാഹനത്തിൻ്റെ നമ്പർ വ്യാജമായിരിക്കാം എന്നും, വാഹനം വെള്ള ഡിസൈയർ ആണെന്നും  സ്ഥിരീകരിക്കാത്ത വിവരം ഉള്ളതായി പോലീസ് പറയുന്നു.   വാഹനം ആയൂർ -ഓയൂർ റൂട്ടിൽ ആണ് പോയിരുന്നത്. 

കാറ്റടിയിൽ റെജി ഭവനിൽ റെജി ജോണിൻ്റെ മകളുംസിദ്ധാർത്ഥാ സെൻട്രൽ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ അബിഗയിൽ സാറാ റെജിയെ ആയിരുന്നു തട്ടികൊണ്ടു പോയത്.

കുട്ടിയെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9995619276 എന്ന നമ്പരിൽ കുട്ടിയുടെ രക്ഷിതാവിനെയോ, അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക.

Comment As:

Comment (0)