മനസ്സോടിത്തിരിമണ്ണ് : മാതൃകയായി സുവിശേഷകൻ
ഇരവിപേരൂർ പഞ്ചായത്തിൽ ഭൂരഹിതരായ 3 കുടുംബങ്ങൾക്കും ഓതറയിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉപകേന്ദ്രത്തിനും സംസ്ഥാന സർക്കാരിന്റെ മനസ്സോടിത്തിരിമണ്ണ് എന്ന പദ്ധതിയുമായി സഹകരിച്ച് സൗജന്യമായി സ്ഥലം നൽകി മാതൃകയായിരിക്കുകയാണ് പാസ്റ്റർ. റ്റി വി വർഗ്ഗീസ് പെങ്ങാട്ടിൽ .
3 കുടുംബങ്ങൾക്ക് 4 സെന്റ് വീതവും കുടുംബാരോഗ്യ ഉപകേന്ദ്രം നിർമിക്കുന്നതിന് 5 സെന്റും ഇങ്ങനെ 17 സെന്റ് സ്ഥലം ആണ് പാസ്റ്റർ വർഗീസ് സൗജന്യമായി നൽകിയത്. ഭൂമിയുടെ രജിസ്ട്രേഷൻ നടത്തി പഞ്ചായത്ത് പ്രസിഡന്റ് കെ. ബി. ശശിധരൻപിള്ളയ്ക്ക് സ്ഥലം പാസ്റ്റർ കൈമാറുകയും ചെയ്തു.
ഇരവിപേരൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ എണ്ണിക്കാട് മൂവന്നാകുഴിയിൽ സൗജന്യമായി സ്ഥലം ലഭിച്ച സ്ഥലത്ത് ആരോഗ്യ ഉപകേന്ദ്രം നിർമിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ ഹെൽത്ത് ഗ്രാന്റിൽ 55 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
വള്ളംകുളം ഐ.പി.സി താബോർ സഭാംഗമായ പാസ്റ്റർ റ്റി വി വർഗ്ഗീസ് പരസ്യയോഗങ്ങളിലൂടെയും ഭവന സന്ദർശനങ്ങളിലൂടെയും ദൈവവചനം മറ്റുള്ളവരെ അറിയിക്കുന്നതിൽ അതീവതല്പരനാണ്.