•   Sunday, 06 Oct, 2024

കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രം പുനരാരംഭിക്കും

Generic placeholder image
  Pracharam admin

കോട്ടയം: കോട്ടയം പാസ്‌പോർട്ട് സേവാ കേന്ദ്രം ഒക്ടോബർ അവസാനത്തോടെ പുനരാരംഭിക്കും. കോട്ടയം ടിബിയുടെ എതിർവശത്തെ മാർക്കറ്റ് റോഡിന് അരികിലായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് ഇനി പാസ്പോർട്ട് സേവാ കേന്ദ്രം പ്രവർത്തിക്കുക. പുതിയ വാടകക്കെട്ടിടത്തിൽ ഒൻപതുകോടി രൂപ ചെലവഴിച്ച് അത്യാധുനിക സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

കെട്ടിടത്തിന് ബലക്ഷയം കണ്ടെത്തിയതിനെ തുടർന്നാണ് നാഗമ്പടത്ത് പ്രവർത്തിച്ചിരുന്ന പാസ്പോർട്ട് സേവാ കേന്ദ്രം അടച്ചത്. ഇതോടെ ജില്ലയിൽ നിന്നുള്ള അപേക്ഷകർക്ക് ആലപ്പുഴ, തൃപ്പൂണിത്തുറ, ആലുവ എന്നിവിടങ്ങളിലെ പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിലാണ് കൂടിക്കാഴ്ചയടക്കം നടന്നിരുന്നത്. പുതിയ കെട്ടിടത്തിന്റെ ഓഫീസ്‌ സജ്ജീകരണ ജോലികൾ പുരോഗമിക്കുകയാണെന്നും ഒക്ടോബർ അവസാനത്തോടെ പ്രവർത്തനം പുനരാരംഭിക്കുമെന്നും തോമസ് ചാഴികാടൻ എം. പി. അറിയിച്ചു.

Comment As:

Comment (0)