•   Monday, 25 Nov, 2024

ബുദ്ധമതക്കാരിക്കൊപ്പം മകൻ ഒളിച്ചോടി, ബിജെപി നേതാവിനെ പാർട്ടി പുറത്താക്കി

Generic placeholder image
  Pracharam admin

മകൻ‌ ബുദ്ധമതക്കാരിക്കൊപ്പം ഒളിച്ചോടി വിവാഹംകഴിച്ചതിന് ബിജെപിയുടെ മുതിർന്ന നേതാവ് സീർ അ​ഹമ്മദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ലഡാക്ക് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്  ആയിരുന്നു പുറത്താക്കപ്പെട്ട നസീർ അ​ഹമ്മദ്. ബുദ്ധമതക്കാരിക്കൊപ്പം മകൻ ഒളിച്ചോടിയ സംഭവത്തിൽ നസീർ അഹമ്മദിനും പങ്കുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിയെ എടുക്കുന്നത് എന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിശദീകരണം. മേഖലയിലെ മതസൗഹാർദ്ദം തകർക്കുന്നതാണ് നടപടിയെന്നും ബിജെപി സംസ്ഥാന സമിതി വിലയിരുത്തി.

ലഡാക്ക് ബിജെപി അധ്യക്ഷൻ ഫുഞ്ചോക്ക് സ്റ്റാൻസിൻ ആണ് ബുധനാഴ്ച യോ​ഗംചേർന്ന് നസീർ അഹമ്മദിനെ പ്രാഥമിക അം​ഗത്വത്തിൽനിന്നടക്കം പാർട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും പുറത്താക്കിയത്. ഒരുമാസം മുമ്പാണ് നസീർ അഹമ്മദിന്‌‍‍റെ മകൻ മൻസൂർ അഹമ്മദ് ബുദ്ധമതക്കാരിയെ വിവാഹം കഴിച്ചത്. മകൻ്റെ വിവാഹ സമയം താൻ ഹജ്ജ് നി‌‍ർവഹിക്കാൻ പോയിരിക്കുകയായിരുന്നു എന്നും മകൻ ഒളിച്ചോടിയതു സംബന്ധിച്ച് തനിക്ക് യാതൊരു മുന്നറിവും ഇല്ലായിരുന്നു എന്നും നസീർ അഹമ്മദ് പറഞ്ഞു.

Comment As:

Comment (0)