•   Sunday, 06 Oct, 2024

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ രണ്ട് സംസ്ഥാനങ്ങളിൽ സ്ഥാനാർഥികൾ റെഡി

Generic placeholder image
  Pracharam admin

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പേ രണ്ട് സംസ്ഥാനങ്ങളിൽ സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. മധ്യപ്രദേശിലും ഛത്തീസ്ഗഢിലുമാണ് ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. രണ്ട് സംസ്ഥാനത്തും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.

ഛത്തീസ്ഗഢിലെ 90 സീറ്റുകളിൽ 21 സ്ഥാനാർഥികളെയാണ് ബിജെപി ഇപ്പോൾ പ്രഖ്യാപിച്ചത്. 230 സീറ്റുകളുള്ള മധ്യപ്രദേശിൽ 39 ​പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. പ്രധാനമന്ത്രി ന​രേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ബിജെപിയുടെ സെൻട്രൽ ഇലക്ഷൻ കമ്മിറ്റി കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നു.

ഇതിന് പിന്നാലെയാണ് ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. പാർട്ടിക്കുള്ളിൽ തർക്കങ്ങൾ ഒഴിവാക്കാനാണ് ആദ്യം തന്നെ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നാണ് വിവരം.

Comment As:

Comment (0)