•   Monday, 25 Nov, 2024

പള്ളിക്കുമുൻപിലെ ഹൈന്ദവ വിഗ്രഹം പോലീസ് നീക്കം ചെയ്തു.

Generic placeholder image
  Pracharam admin

450 വർഷത്തെ പോർച്ചുഗീസ് ഭരണത്തിൽ നശിപ്പിക്കപ്പെട്ട ഹിന്ദു ക്ഷേത്രങ്ങൾ പുനരുദ്ധരിക്കാൻ സർക്കാർ പാനൽ സജീവമായിരിക്കെ മുൻ പോർച്ചുഗീസ് കോളനിയായ ഗോവയിലെ ഒരു പള്ളിക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന ഹിന്ദു വിഗ്രഹം പോലീസ് നീക്കം ചെയ്തു. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ പണികഴിപ്പിച്ച ഔവർ ലേഡി ഓഫ് ഹെൽത്ത് ചർച്ചിന് മുന്നിൽ ഹിന്ദു ദേവതയായ ദുർഗ്ഗയുടെ വിഗ്രഹം സ്ഥാപിച്ചതിന് 10 പേർക്കെതിരെ പോലീസ് ഓഗസ്റ്റ് 19 ന് കേസെടുത്തു. 2023 ഓഗസ്റ്റ് 18-ന് നടന്ന  സംഭവത്തിൽ10 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരുടെ വീടുകളിൽ പരിശോധന നടത്തിയിട്ടും പ്രതികളെ കണ്ടെത്താനായില്ലെന്നതിനാൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. "നിയമവിരുദ്ധമായ കടന്നുകയറ്റവും സാമുദായിക പൊരുത്തക്കേടും ഉൾപ്പെടെ എല്ലാ കോണുകളും ഞങ്ങൾ അന്വേഷിക്കും," ലോക്കൽ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഡിയോഗോ ഗ്രേഷ്യസ് മാധ്യമങ്ങളോട് പറഞ്ഞു.

നൂറ്റാണ്ടുകൾക്ക് മുമ്പ് പള്ളി നിർമ്മിക്കപ്പെട്ടതിനു മുൻപേ തന്നെ  ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നു എന്നും അന്ന് സ്ഥാപിക്കപ്പെട്ട  വിഗ്രഹം ആണെന്നും പ്രാദേശിക ഹിന്ദു സംഘടനയായ കർണി സേന എന്നറിയപ്പെടുന്ന ഒരു സംഘം വീഡിയോയിൽ പറയുന്നു.

ഇടവകക്കാരുടെ പരാതിയെ തുടർന്ന് പോലീസ് എത്തി പ്രതിമ നീക്കം ചെയ്തുവെന്ന് ഇടവക വികാരി ഫാദർ കെന്നറ്റ് ടെലിസ് പറഞ്ഞു. സുവാരി നദിയുടെ തീരത്തുള്ള സാൻകോളിലെ പള്ളി 1566-ൽ നിർമ്മിച്ചതാണ്. ഇന്ത്യയുടെ പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഒരു സംരക്ഷിത സ്മാരകം കൂടി ആണിത്.

Comment As:

Comment (0)