•   Sunday, 06 Oct, 2024

വിധവ പെൻഷൻ പദ്ധതിയ്ക്ക് ഐപിസി യിൽ തുടക്കമായി

Generic placeholder image
  Pracharam admin

ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫയർ ബോർഡ് നടപ്പിലാക്കുന്ന വിധവ പെൻഷൻ പദ്ധതിയ്ക്ക് തുടക്കമായി. സംസ്ഥാനതല ഉദ്‌ഘാടനം ഓഗസ്റ്റ് 26നു ഐപിസി പേരൂർക്കട ഫെയ്ത് സെന്ററിൽ നടന്നു. തിരുവനന്തപുരം ജില്ലയിൽ ശുശ്രൂഷയിലിരിക്കെ മരണപ്പെട്ട പാസ്റ്റർമാരുടെ ഭാര്യമാർക്കാണ് ആദ്യ ഘട്ടത്തിൽ പ്രതിമാസ  വിധവ പെൻഷൻ നൽകുന്നത്. ജില്ലയിൽ സ്‌മൈൽ പ്രൊജക്റ്റ് പദ്ധതിയ്ക്ക് അപേക്ഷിച്ച എല്ലാവർക്കും ആട് വിതരണവും നടത്തി.

ബോർഡ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം ഐപിസി സംസ്ഥാന പ്രസിഡന്റ് കെ.സി. തോമസ് നിർവഹിച്ചു. ചരിത്രത്തിലാദ്യമായാണ് ഐപിസി യിൽ വിധവ പെൻഷൻ പദ്ധതി നടപ്പിലാക്കുന്നതിന് അദ്ദേഹം പറഞ്ഞു. ബോർഡ് ചെയർമാൻ സജി മത്തായി കാതേട്ട് അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെക്രെട്ടറി ഡാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ സന്ദേശം നൽകി. സ്റ്റേറ്റ് ട്രഷറർ പി.എം. ഫിലിപ്പ് വിധവ പെൻഷൻ പദ്ധതിയുടെയും സ്റ്റേറ്റ് ജോയിന്റ് സെക്രെട്ടറി ജെയിംസ് ജോർജ് വേങ്ങൂർ സ്‌മൈൽ പ്രൊജക്റ്റിന്റെയും വിതരണോദ്‌ഘാടനം നിർവഹിച്ചു. ബോർഡ് വൈസ് ചെയർമാൻ പദ്ധതി വിശദീകരണം നടത്തി.

വൺ റുപ്പീ ചലഞ്ചിലൂടെ ലഭ്യമായ തുകയാണ് വിധവ പെൻഷൻ പദ്ധതിയ്ക്ക് ഉപയോഗിക്കുന്നത്. ജില്ലയിൽ വൺ റുപ്പീ ചലഞ്ചിനു മികച്ച പിന്തുണയാണ് ലഭിക്കുന്നത്. പ്രശസ്ത മാധ്യമ പ്രവർത്തകൻ പരേതനായ ജോർജ് മത്തായി സിപിഎയുടെ കുടുംബമാണ് സ്‌മൈൽ പ്രോജക്ടിന് ആവശ്യമായ സാമ്പത്തികം നൽകുന്നത്. കൗൺസിൽ മെമ്പർമാരായ പാസ്റ്റർ വിൽ‌സൺ ഹെന്ററി. തിരുവനന്തപുരം ജില്ലാ കോ-ഓർഡിനേറ്റർ ഡേവിഡ് സാം, പാസ്റ്റർ സാബു ആര്യപ്പള്ളിൽ, പാസ്റ്റർ എൻ. വിജയകുമാർ, പാസ്റ്റർ ജോബിൻ കെ. ജോൺ എന്നിവർ നേതൃത്വം നൽകി. 

ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫയർ ബോർഡ് നടപ്പിലാക്കുന്ന സൗജന്യ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷിച്ച എല്ലാ പാസ്റ്റർമാർക്കുമുള്ള പോളിസി സർട്ടിഫിക്കറ്റ് വിതരണവും ജില്ലയിൽ പൂർത്തീകരിച്ചു. പാസ്റ്റർ എബ്രഹാം ഉമ്മനാണ് സൗജന്യ ഇൻഷുറൻസ് പദ്ധതിയ്ക്ക് ആവശ്യമായ മുഴുവൻ  തുകയും നൽകിയത്.

ഒക്കലഹോമയിലെ തോമസ് കെ. വർഗീസും കുടുംബവും അടുത്ത ഘട്ടത്തിൽ സ്‌മൈൽ പ്രോജക്ടുമായി സഹകരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഐപിസി ഒക്കലഹോമ ഹെബ്രോൻ സഭാംഗമായ തോമസ് വർഗീസ് അമേരിക്കയിലെ വിവിധ ഫാമിലി കോൺഫ്രൻസുകളിലെ എക്സിക്യൂട്ടീവും സജീവാംഗവുമാണ്.

സജി മത്തായി കാതേട്ട് (ചെയർമാൻ), ജോസ് ജോൺ കായംകുളം (വൈസ് ചെയർമാൻ), ബേസിൽ അറക്കപ്പടി (സെക്രട്ടറി), പാസ്റ്റർ ബോബൻ ക്ലീറ്റസ് (ജോയിൻ സെക്രട്ടറി) , ജോബി എബ്രഹാം (ട്രഷറർ), പാസ്റ്റർ ജോൺസൺ കുര്യൻ (കോഡിനേറ്റർ), ജോർജ് തോമസ് (ഫിനാൻസ് കോഡിനേറ്റർ), സന്ദീപ് വിളമ്പുകണ്ടം (മീഡിയ കൺവീനർ), പാസ്റ്റർ വർഗീസ് ബേബി (സ്പിരിച്വൽ മെന്റർ) തുടങ്ങിയവർ അടങ്ങുന്ന സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 

വെസ്ലി മാത്യു (ഡാളസ്) ആണ് ഡയറക്ടർ. സോഷ്യൽ വെൽഫെയർ ബോർഡിന്റെ പ്രവർത്തനങ്ങൾക്കായി കൗൺസിൽ അംഗങ്ങളെ കൂടാതെ എല്ലാ ജില്ലകളിലും കോർഡിനേറ്റരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു.

Comment As:

Comment (0)