•   Sunday, 06 Oct, 2024

UPF-UAE വിദ്യാർത്ഥി ക്യാമ്പ് ആഗസ്റ്റ് 21 മുതൽ ഷാർജയിൽ

Generic placeholder image
  Sam Adoor

UPF-UAE വിദ്യാർത്ഥി ക്യാമ്പ് ആഗസ്റ്റ് 21 മുതൽ ഷാർജയിൽ നടക്കും 

ഷാർജ : യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് (UPF-UAE) -യുടെയും എക്സൽ ഇന്റർനാഷണൽ വിബിഎസിന്റെയും സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 21-23 വരെ വിദ്യാർത്ഥി ക്യാമ്പ് ഷാർജാ വർഷിപ്പ് സെന്ററിൽ നടക്കും. ‘ONE PLUS’ എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താ വിഷയം.

ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന ക്യാമ്പിൽ ആക്‌ഷൻ സോങ്‌സ്, ബൈബിൾ പാഠങ്ങൾ, പപ്പറ്റ് ഷോകൾ, ടീൻ ചലഞ്ച് എന്നിവ ക്രമീകരിച്ചിട്ടുണ്ട്. എല്ലാ എമിറേറ്റ്സുകളിൽ നിന്നും വാഹന ക്രമീകരണങ്ങൾ ഉണ്ടായിരിക്കുന്നതാണ്. 
ഓൺലൈൻ രെജിസ്ട്രേഷന് സന്ദർശിക്കുക: www.upfuae.org

കൂടുതൽ വിവരങ്ങൾക്ക് : പാ.നിഷാന്ത് ജോർജ് (+971 56 932 7527), ബ്രദർ. തോമസ് വർഗീസ് (+971 55 494 9504), പാ. ഡിലു ജോൺ (+971 50 495 7964), പാ. ബ്ലെസ്സൺ ചെറിയാൻ (+971 56 322 5060), പാ. ഷിബു വർഗീസ് (+971 50 845 9417), പാ. കെ. പി. ജോസ് വേങ്ങൂർ (+971 50 146 4837).

Comment As:

Comment (0)