•   Sunday, 06 Oct, 2024

ഐ പി സി തൊടുപുഴ സെൻ്റർ ഒരുക്കുന്ന ത്രിദിന ആത്മീയ വിരുന്ന്

Generic placeholder image
  Pracharam admin

2023 സെപ്തബർ 8 മുതൽ 10 വരെ ഐ പി സി തൊടുപുഴ സെൻ്റർ മൂന്ന് ദിവസങ്ങളിൽ മൂന്നിടങ്ങളിൽ ത്രിദിന ആത്മീയ വിരുന്ന് ഒരുക്കുന്നു. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ പി. കെ. രാജൻ സമർപ്പണ ശുശ്രൂഷ നിർവ്വഹിക്കുന്ന ആത്മീയ വിരുന്നിൻ്റെ പ്രഥമ ദിനം പൂമല ഐ. പി. സി സഭാഹാളിൽ വൈകുന്നേരം 6 മുതൽ 8:30 വരെ ഏക ദിന കൺവൻഷൻ  നടക്കും. പാസ്റ്റർ സാം ചന്ദ്ര ശേഖർ (സി. ഒ. ജി) വചന ശൂശ്രൂഷ നിർവ്വഹിക്കും.  ഇവാഞ്ചലിസ്റ്റ് റെൻസിംഗ്, ഗോഡ്ലി മാനുവൽ എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

രണ്ടാം ദിനത്തിൽ പന്നിമറ്റം ഐ. പി. സി. ചർച്ചിൻ്റെ ആലയ സമർപ്പണവും, സെൻ്ററിൻ്റെ മാസ യോഗവും നടക്കും. പാസ്റ്റർ രാജു പൂവക്കാല, പാസ്റ്റർ സിബി കുരുവിള എന്നിവർ വചന ശൂശ്രൂഷ ചെയ്യും.


അവസാന ദിനത്തിൽ ഐ പി സി തൊടുപുഴ സെൻ്ററിൻ്റെ സംയുക്ത ആരാധന തൊടുപുഴ ടൗൺ ഹാളിൽ വെച്ച് നടക്കും. സെപ്തംബർ 10 ഞായർ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1:00 മണി വരെ ആണ് സംയുക്ത ആരാധന ക്രമീകരിച്ചിരിക്കുന്നത്. അന്നേദിവസം പാസ്റ്റർ സിബി കുരുവിള, പാസ്റ്റർ ഏബ്രഹാം പി രാജു എന്നിവർ വചന ശൂശ്രൂഷകൾ നടത്തും.

Comment As:

Comment (0)