•   Sunday, 07 Jul, 2024

എടാ മോനെ എന്നെകൂടി കൊണ്ടുപോടാ

Generic placeholder image
  Pracharam admin

എഴുപത്തിയാറു വയസുള്ളവനും അഞ്ചു ആൺമക്കളുടെ അപ്പനുമായ ദേവസ്യക്കുട്ടി ചേട്ടൻ തന്റെ മക്കളോട് യാചിക്കുകയാണ്. കുഴിവെട്ടി ദേവസ്യ എന്ന് പറഞ്ഞാലേ എല്ലാവരും അറിയൂ. പാളികളിൽ സ്ഥിരമായി ശവക്കുഴി എഴുത്തുകൊണ്ടിരുന്നത് ദേവസ്യകുട്ടി ചേട്ടനായിരുന്നു...

കുറച്ചുകാലമായി തീരെ സുഖമില്ല. അഞ്ചു മക്കളെയും നന്നായി പഠിപ്പിച്ചു. മൂത്തമകൻ കേരളത്തിലെ അറിയപ്പെടുന്ന അലൂമിനിയം കമ്പനിയുടെ ടോപ് പോസ്റ്റിൽ ജോലി ചെയ്യുന്നു. അതിനുതാഴെ രണ്ടുപേർ കുവൈറ്റിൽ ജോലിയും താമസവും ഇളയ മകൻ ഖത്തറിൽ കുടുംബമായി താമസിക്കുന്നു.

പഴയ കാലം അല്ല. റോഡ് സൈഡിൽ എങ്ങും വസ്തു വാങ്ങാൻ കഴിഞ്ഞില്ല. ദേവസ്യക്കുട്ടിയെ തനിച്ചാക്കി ഭാര്യയും അൻപതാം വയസിൽ കടന്നുപോയി. കഴിഞ്ഞ ഇരുപതു കൊല്ലമായി തനിച്ചാണ് ജീവിതം. മക്കൾ  ആരും അങ്ങനെ വലിയ കോണ്ടാക്റ്റ് ഇല്ല. എല്ലാവരും വലിയ ഉദ്യോഗസ്ഥർ ആണ്. മക്കളുടെ ഇപ്പോഴത്തെ സ്റ്റാറ്റസിനു കുഴിവെട്ടി ദേവസ്യ അത്ര നല്ല ഇമേജ് അല്ല ഉണ്ടാക്കിവെച്ചിരിക്കുന്നതും. നാട്ടിലോട്ട് വരാൻ പോലും മക്കൾക്ക് താൽപര്യം ഇല്ല. മലയിൽ ആണെങ്കിലും അഞ്ചേക്കർ വസ്തു കാടുപിടിച്ച് കിടപ്പുണ്ട്.

എന്തോ. ഈ പ്രാവശ്യം മക്കൾ എല്ലാവരും ഒരുമിച്ചു കൂടി. അപ്പനെ അന്വേഷിച്ച് വന്നതിൽ സന്തോഷിച്ച് ദേവസ്യക്കുട്ടി മക്കളുടെ ആവശ്യം അറിഞ്ഞ ഞെട്ടിപോയി. വസ്തു വിൽക്കണം. പണം വീതിക്കണം. കച്ചവടം ഭംഗിയായി നടന്നു.. പണം തുല്യമായി അഞ്ചുമക്കൾക്കുമായി വീതിച്ചു. പട്ടിണി ആണേലും ഇത്രയും നാൾ കിടക്കാൻ ഒരു വീട് ഉണ്ടായിരുന്നു. ഇപ്പൊ അതും നഷ്ടപ്പെട്ടു. ദേവസ്യ ചേട്ടനു മുൻപിൽ ഏതെങ്കിലും ഒരു മകൻ കാരുണ്യം കാണിച്ചേ മതിയാവൂ. താൻ കൂടുതൽ ലാളിച്ച് വളർത്തിയ ഇളയവനെ അപ്പൻ കൂടുതൽ പ്രതീക്ഷയോടെ നോക്കി. മക്കൾ എല്ലാവർക്കും തിരക്കാണ്. ആരും മുഖം തരുന്നില്ല. കുഴിഞ്ഞ കണ്ണുകളും, ചുളുങ്ങിയ ദേഹവും നര വീണ തലയും നനവാർന്ന മിഴികളും, കുനിഞ്ഞു പോയ ശരീരവുമായി ദേവസ്യ കൂട്ടി ചേട്ടൻ...

കേവലം ഒരു ദേവസ്യകുട്ടിയുടെ മാത്രം കഥയല്ലിത്. നാരായണൻ കുട്ടിയുടെയും, ഉമ്മറുകുട്ടിയുടെയും കൂടിയാണ്. അഞ്ചുമക്കളും ഉപേക്ഷിച്ചു ഈ വൃദ്ധനെ ആരോഗ്യമുള്ള കാലത്ത് കുഴിവെട്ടി കിട്ടിയ പണം കൊണ്ട് വസ്ത്രം കൊടുത്തു, ആഹാരം ഉണ്ടാക്കികൊടുത്തു, നന്നായി പഠിപ്പിച്ചു. ആരോഗ്യം കൊടുത്തു, സ്നേഹം കൊടുത്തു, എല്ലാം നൽകി. ഇപ്പോ തെരുവിലേക്ക് ഇറങ്ങാനായി മുഷിഞ്ഞ ഒന്നോ രണ്ടോ ഷർട്ടും മുണ്ടും തിരയുകയാണ് ഈ പാവം. മക്കളുടെ ഓരോ കാറും സ്റ്റാർട്ട് ചെയ്യുമ്പോൾ ഓരോ മക്കളോടും നിറകണ്ണുകളോട് കൂടി ആ വൃദ്ധ മനുഷ്യൻ യാചിച്ചു. “മോനേ, എന്നെകൂടി കൊണ്ട് പോടാ...

പ്രിയമുള്ള വായനക്കാരെ നമ്മുടെ മാതാപിതാക്കൾ പഴയ കാലങ്ങളിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. നാം ചിരികാനായി അവർ കരഞ്ഞിട്ടുണ്ട്. വിശന്നപ്പോൾ നാം വയറു നിറയെ ആഹാരം കഴിച്ചപ്പോൾ അവർ പട്ടിണി ആയിരുന്നിരിക്കാം. ചില ദിവസങ്ങളിൽ നാം സുഖമായി ഉറങ്ങുമ്പോൾ നമ്മുടെ ശിരസിൽ തലോടി അവർ ഉറങ്ങാതെ ഇരിക്കുകയായിരുന്നു. നാം വീണപ്പോൾ ഏത്രയോ തവണ അവർ ഓടി വന്നു നമ്മെ എടുത്ത്  തോളിലിട്ട് ആശ്വസിപ്പിച്ചു....

ഒരിക്കൽ , കാലം നമ്മേയും തെരുവിൽ നിറുത്തും. ജനിപ്പിച്ച മാതാപിതാക്കളുടെ ഒരു ചെറിയ നെടുവീർപ്പ് പോലും നമ്മുടെ നേരെ വരുത്താതെ ജീവിക്കുക. മാതാപിതാക്കൾ ദൈവങ്ങൾ തന്നെയാണ്. ജീവിച്ചിരിക്കുന്ന കാലത്ത് അവർക്ക് കൊടുക്കാവുന്നതിന്റെ പരമാവധി സുഖവും സൗകര്യങ്ങളും സന്തോഷവും സമാധാനവും കൊടുക്കുക.

മരിച്ചു കഴിഞ്ഞ് മൂന്നിന്മേൽ നടത്തിയാലോ, മുപ്പതു ധൂപക്കുറ്റികൊണ്ട് ധൂപം വച്ചാലോ, ചന്ദനമുട്ടിയിൽ ദഹിപ്പിച്ചാലോ, ഗംഗാനദിയിൽ ഒഴുക്കിയാലോ നിനക്ക് സ്വസ്ഥത കിട്ടുമെന്ന് കരുതണ്ട. ആ പാപധൂപം ദൈവത്തിനു വേണ്ട. അത് കണ്ണുനീരിന്റെ ശാപത്തിന്റെ, പണകൊഴുപ്പ് മാത്രം ആണ് ഈശ്വരൻ നമ്മോടും കാര്യം തീർക്കുന്ന കാലത്ത് ഉത്തരം കിട്ടാതെ നമ്മൾ കഷ്ടപ്പെടും. കാലം കണക്ക് തീർക്കാതെ വിടില്ല, ആരെയും. നന്മയും സ്നേഹവും വിതച്ചാൽ നൂറുമേനി കൊയ്യും. കാറ്റുവിതച്ചാൽ കൊടുംകാറ്റ് കൊയ്യും.

Comment As:

Comment (0)