•   Monday, 25 Nov, 2024

പാസ്റ്റർ ജോൺ തോമസ് : ശാരോൻ സഭയുടെ അന്തർദേശീയ പ്രസിഡൻ്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

Generic placeholder image
  Pracharam admin

ചിക്കാഗോ: ശാരോൻ ഫെല്ലോഷിപ് സഭകളുടെ അന്തർദേശീയ പ്രസിഡണ്ടായി പാസ്റ്റർ ജോൺ തോമസിനെ വീണ്ടും തിരഞ്ഞെടുത്തു. തിരുവല്ലായിൽ നടന്ന യോഗത്തിലാണ് ദേശിയ കമ്മറ്റിയുടെ തിരഞ്ഞെടുപ്പിനോടൊപ്പം പാസ്റ്റർ ജോൺ തോമസിനെ അന്തർദേശീയ പ്രസിഡണ്ടായും തെരഞ്ഞെടുത്തത്. ചിക്കാഗോ ശാരോൺ ഫെല്ലോഷിപ് ചർച്ചിന്റെ അംഗം ആയ പാസ്റ്റർ തോമസ് മൂന്നാം തവണയാണ് ഈ പദവിയിലേക്ക്
തിരഞ്ഞെടുക്കപെടുന്നത്. കാനോഷക്ക് അടുത്തുള്ള ലേക് ജനിവയിലാണ് അദ്ദേഹം കുടുംബമായി താമസിക്കുന്നത്.

ശാരോൺ ഫെല്ലോഷിപ്പ് സഭകളുടെ സ്ഥാപകൻ പാസ്റ്റർ പി ജെ തോമസിന്റെ മകനാണ്. കേരളത്തിലും വെളിയിലുമായി നിരവധി സഭകളും ആയിരകണക്കിന് വിശ്വാസികളും സഭക്കുണ്ട്. നോർത്ത് അമേരിക്കയിലും വിവിധ സംസ്ഥാനങ്ങളിൽ ശാരോൺ സഭക്ക് സഭാ പ്രവർത്തങ്ങൾ ഉണ്ട്. ചിക്കാഗോ ശാരോൺ ഫെല്ലോഷിപ് സഭാഗം ആയ ബ്രദർ ജോൺസൻ ഉമ്മനാണ് നോർത്തമേരിക്കൻ ദേശിയ സെക്രട്ടറി.

Comment As:

Comment (0)