സാത്താൻ ആരാധനയുടെ ഭാഗമായി ഭാര്യയുടെ തലച്ചോർ ഭർത്താവ് ഭക്ഷിച്ചു.
മെക്സിക്കോ സിറ്റി ആൽബറോ (32) എന്ന വ്യവസായി തന്റെ ഭാര്യ മരിയയെ കൊന്ന് അവരുടെ തലച്ചോറ് ഭക്ഷണമാക്കി. സാത്താൻ ആരാധനയുടെ ഭാഗമായി ചെയ്ത ഈ നിഷ്ഠൂര പ്രവർത്തനത്തെ തുടർന്ന് അവരുടെ തലയോട്ടി ആസ്ട്രേയായി ഉപയോഗിക്കുകയും ചെയ്തു. ജൂൺ 29നാണ് മെക്സിക്കോയിൽ ഈ സംഭവം നടന്നതെന്ന് ബ്രിട്ടീഷ് മാധ്യമമായ മിറർ റിപ്പോർട്ട് ചെയ്തു മയക്കുമരുന്ന് ഉപയോഗത്തെ തുടർന്നാണ് കൊലപാതകം എന്നും സൂചനകൾ ഉണ്ട്. മുൻ വിവാഹത്തിൽ അഞ്ചുകുട്ടികളുടെ മാതാവായിരുന്ന മരിയ ഒരു വർഷം മുൻപാണ് ആൽബറോയുമായി വിവാഹിതയാകുന്നത്. കൊലപാതകം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം മരിയയുടെ മകളോട് നിന്റെ അമ്മയെ ഞാൻ കൊന്നിട്ടുണ്ട് അവളെ വന്ന് കൊണ്ടുപോവുക എന്ന് പറയുകയായിരുന്നു. മരണത്തിന്റെ വിശുദ്ധനും ചെകുത്താനും തന്നോടു തന്നോട് ഇപ്രകാരം ചെയ്യുവാൻ ആവശ്യപ്പെട്ടു എന്നാണ് ആൽവറോ പോലീസിനോട് പറഞ്ഞത് കൊലപാതകത്തിനുശേഷം മൃതദേഹത്തിൽ ചുറ്റി ഉപയോഗിച്ച് അടിച്ചു പിന്നീട് മരകായുധങ്ങൾ ഉപയോഗിച്ച് പല കഷ്ണങ്ങളായി മുറിച്ചതിനുശേഷം ചിലത് മലയിടുക്കുകളിൽ ഉപേക്ഷിച്ചു ചില ഭാഗങ്ങൾ വീട്ടിൽ സൂക്ഷിച്ചു ആൽബറോ മയക്കുമരുന്നിനും മദ്യത്തിനും അടിമയായിരുന്നെന്ന് പോലീസ് പറഞ്ഞു പലപ്പോഴായി മരിയയുടെ കുട്ടികൾക്ക് മോശം അനുഭവം ഇയാളിൽ നിന്നും ഉണ്ടായിട്ടുണ്ട് എന്നും അതിനാൽ അവർ മാറി താമസിക്കുകയായിരുന്നു എന്നും മരിയയുടെ മാതാവ് പോലീസിനോട് പറഞ്ഞു