•   Monday, 25 Nov, 2024

ക്രിസ്ത്യാനികൾ 'ഹല്ലുള്ളാ വാലാസ്', പ്രതിക്ഷേധവുമായി ക്രിസ്ത്യൻ സമൂഹം.

Generic placeholder image
  Pracharam admin

സ്വയം പ്രഖ്യാപിത ഹിന്ദു ആത്മീയ ഗുരു ക്രിസ്ത്യൻ വിശ്വാസത്തിനും സമൂഹത്തിനും എതിരെ അപകീർത്തികരമായ ഭാഷ ഉപയോഗിച്ചതിനെ തുടർന്ന് പഞ്ചാബിലെ ക്രിസ്ത്യൻ സമൂഹം പ്രതിഷേധത്തിൽ. ബാഗേശ്വർ ധാം ബാബ എന്ന് അറിയപ്പെടുന്ന ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി, ഒക്‌ടോബർ 22-ന് പഞ്ചാബിലെ അമൃതിസർ നഗരത്തിലെ സിഖ് സമുദായത്തിന്റെ പുണ്യസ്ഥലമായ സുവർണ ക്ഷേത്രം സന്ദർശിച്ചപ്പോൾ, ക്രിസ്ത്യാനികൾക്കെതിരെ അസഭ്യവും നിന്ദ്യവുമായ ഭാഷയിൽ നടത്തിയ പരാമർശങ്ങൾ ആണ് വിവാദത്തിന് കാരണമായിരിക്കുന്നത്.

“ഹല്ലേലൂയ” എന്ന വിശുദ്ധ ക്രിസ്ത്യൻ പദത്തോടുള്ള ശാസ്ത്രിയുടെ അപഹാസ്യമായ പെരുമാറ്റവും അദ്ദേഹം പുറപ്പെടുവിച്ച വ്യക്തമായ ഭീഷണിയും പഞ്ചാബിലെ ക്രിസ്ത്യൻ സമൂഹത്തിൽ ആഴത്തിലുള്ള ആശങ്കയും ശക്തമായ പ്രതികരണങ്ങളും സൃഷ്ടിച്ചു.

ക്രിസ്ത്യൻ ഗ്രൂപ്പുകൾ ശാസ്ത്രിയുടെ നിന്ദ്യമായ പരാമർശങ്ങൾക്ക് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടതിനാൽ ഈ സംഭവം പെട്ടെന്ന് സമൂഹ ശ്രദ്ധ ആകർഷിച്ചു. ശാസ്ത്രി മാപ്പ് പറഞ്ഞില്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ക്രിസ്ത്യൻ പ്രവർത്തകർ സൂചന നൽകി. യുണൈറ്റഡ് ക്രിസ്ത്യൻ ദളിത് ഫ്രണ്ട് പഞ്ചാബ് പ്രസിഡന്റ് വിലായത് മസിഹ്, ശാസ്ത്രി തന്റെ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ശാസ്ത്രിയുടെ പരാമർശത്തിനെതിരെ ഫോറം പഞ്ചാബ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കൂടാതെ, പഞ്ചാബിലെ ഗ്ലോബൽ ക്രിസ്ത്യൻ ആക്ഷൻ കമ്മിറ്റിയും സമാനമായ വഴി സ്വീകരിക്കുകയും പഞ്ചാബ് പോലീസിനെ സമീപിക്കുകയും ശാസ്ത്രിക്കെതിരെ പരാതികൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. അതേസമയം, മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ക്രിസ്ത്യൻ സംഘടനകൾ അമൃത്സർ പോലീസിൽ പരാതി നൽകിയിട്ടും ക്രിസ്ത്യൻ ഗ്രൂപ്പുകളെ അസ്വസ്ഥമാക്കിയ തന്റെ പരാമർശം പിൻവലിക്കാൻ ശാസ്ത്രി തയ്യാറായില്ല. പകരം, ശാസ്ത്രി ക്രിസ്ത്യാനികളെ ‘വിധർമികൾ’ (അവിശ്വാസികൾ) എന്ന് വിളിക്കുകയും മാധ്യമങ്ങളോടുള്ള തന്റെ അഭിപ്രായങ്ങളിൽ ‘ഹല്ലുള്ള വാലാസ് ’ (ഹല്ലിയുള്ള ആളുകൾ ) എന്ന വാക്ക് വീണ്ടും അവഹേളിക്കുന്ന രീതിയിൽ ഉപയോഗിക്കുകയും ചെയ്തു.

Comment As:

Comment (0)