•   Sunday, 06 Oct, 2024

പി. വൈ.പി എ യു.എ.ഇ റീജിയൻ കൺവൻഷൻ ഷാർജയിൽ.  

Generic placeholder image
  Pracharam admin

ഷാർജ : ഐ പി സി യു എ ഇ യുടെ യുവജന വിഭാഗമായ പി.വൈ.പി. എ.-യുടെ നേതൃത്വത്തിൽ വാർഷിക കൺവൻഷൻ, 2023 ഒക്ടോബർ 16,17 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ നടക്കും. എല്ലാ ദിവസവും  വൈകിട്ട്  7. 30 മുതൽ 10. 00 വരെ ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ ആണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്. യുവജനങ്ങൾക്കിടയിൽ ശക്തമായി ഉപയോഗിക്കുന്ന പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ പള്ളിപ്പാട്  മുഖ്യ സന്ദേശം നൽകും. പി.വൈ.പി എ യൂ.എ.ഇ റീജിയൻ ഭാരവാഹികൾ യോഗങ്ങൾക്ക് നേതൃത്വം നൽകും. 

കൂടുതൽ വിവരങ്ങൾക്ക് : പി വൈ പി എ റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ ഷിബു മുണ്ടൻപ്ലാക്കൽ (00971-508459417), പി വൈ പി എ റീജിയൻ സെക്രട്ടറി ബ്രദർ റ്റൊജൊ തോമസ് (00971-545025750)

Comment As:

Comment (0)