•   Sunday, 06 Oct, 2024

മണിപ്പൂർ പീഡനം: പ്രർത്ഥനാ പിന്തുണയുമായി വൈ. പി. ഇ.

Generic placeholder image
  Pracharam admin

തിരുവനന്തപുരം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരളാ സ്റ്റേറ്റിൻ്റെ യുവജനവിഭാഗമായ വൈ. പി. ഇ-യുടെ നേതൃത്വത്തിൽ നെയ്യാറ്റിങ്കര സൗത്ത് സെൻ്ററിലെ വൈ. പി. ഇ. പ്രവർത്തകർ പ്രാർത്ഥിക്കുന്നു. 2023 ആഗസ്റ്റ് 15ന് ഈഴക്കോണം ദൈവസഭയിൽ രാവിലെ 10 മണിമുതൽ പ്രാർത്ഥനാ യോഗം ആരംഭിക്കും. പ്രോഗ്രാം കോർഡിനേറ്റർ പാസ്റ്റർ അജിൽ രാജരാജൻ, സെൻ്റർ വൈ. പി. ഇ. സെക്രട്ടറി ബ്രദർ ബിനിൽകുമാർ എന്നിവർ  മീറ്റിംഗിനു നേതൃത്വം നൽകും. വൈ. പി.ഇ. സംസ്ഥാന പ്രതിനിധികൾ മീറ്റിംഗിൽ പങ്കെടുക്കും. മണിപ്പൂരിൻ്റെ സമാധാനത്തിനും, ശാന്തിക്കുമായി പ്രാർത്ഥിക്കുവാൻ താല്പര്യമുള്ളവർക്കെല്ലാം മീറ്റിംഗിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് :  08075123756,09946307075

Comment As:

Comment (0)