•   Monday, 25 Nov, 2024

അന്തരിച്ച ജീവനക്കാർക്കും ട്രാൻസ്ഫർ നൽകാൻ കെഎസ്ആർടിസി തയ്യാർ!

Generic placeholder image
  Pracharam admin

2023 ഡിസംബര്‍ 31 ന് അന്തരിച്ച കട്ടപ്പന ഡിപ്പോയിലെ ജീവനക്കാരനാണ് 2024 മാര്‍ച്ച് ഏഴിന് കെഎസ്ആര്‍ടിസി സ്ഥലംമാറ്റം അനുവദിച്ചത്. ഇ. ജി. മധു എന്ന ഇൻസ്പെക്ടർ വിഭാഗം ജീവനക്കാരൻ ഹൃദയാഘാതത്തെ തുടര്‍ന്നാണ്  അന്തരിച്ചത്. കോര്‍പ്പറേഷന്‍ സി എം ഡി ഉള്‍പ്പെടെ ഉള്ളവര്‍ക്കുള്ള ആദരസൂചകമായി റീത്ത് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. 

എക്സിക്യൂട്ടീവ് ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) ഇറക്കിയ ഉത്തരവിലാണ് പിഴവ് കണ്ടെത്തിയത്. ട്രാൻസ്ഫർ ഉത്തരവ്  ഈ മാസം ഏഴിനായിരുന്നു ഇറങ്ങിയത്. അന്തരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പരേതനായ ജീവനക്കാരന് സ്ഥലംമാറ്റം നല്‍കിയ സംഭവം വിവാദമായതോടെ കെഎസ്ആര്‍ടിസി അധികൃതർ ഉത്തരവ് പിന്‍വലിച്ചിരിക്കുകയാണ്. 

അതേസമയം, സര്‍വീസ് റോളില്‍ നിന്നും പരേതനെ നീക്കം ചെയ്യാത്തതാണ് കാരണം എന്നാണ് നിഗമനം. അങ്ങനെ എങ്കിൽ, പരേതന് മരണശേഷവും ശമ്പളം ലഭിച്ചിരിക്കാനും സാദ്ധ്യത ഉണ്ടെന്നതാണ് വാസ്തവം. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയ്ക്ക് ഉത്തമ ഉദാഹരണമായി, മരിച്ച ആളുടെ സ്ഥലംമാറ്റം കെഎസ്ആര്‍ടിസി ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ചര്‍ച്ചയായതോടെയാണ് പിഴവ് കണ്ടെത്തിയതും, ഉത്തരവ് പിൻ വലിച്ചതും.

Comment As:

Comment (0)