•   Sunday, 07 Jul, 2024

ക്രിസ്തുമതം സ്വീകരിച്ചവരുടെ സംവരണം റദ്ദാക്കണം

Generic placeholder image
  Pracharam admin

ക്രിസ്തുമതത്തില്‍ ചേര്‍ന്ന ഗോത്ര വര്‍ഗ്ഗക്കാരുടെ സംവരണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ത്രിപുരഅഗര്‍ത്തലയില്‍ ക്രിസ്തുമസ് ദിനത്തില്‍ റാലി സംഘടിപ്പിക്കുമെന്ന് ജനജാതി സുരക്ഷാമഞ്ച് (ജെഎസ്എം) ത്രിപുര യൂണിറ്റ് കണ്‍വീനര്‍ സതി ബികാഷ് ചക്മ അറിയിച്ചു. ആര്‍എസ്എസിന്റെ ഗോത്ര വര്‍ഗ്ഗ വിഭാഗമായ വനവാസി കല്യണ്‍ ആശ്രമത്തിന്റെ പിന്തുണയുള്ള സംഘടനയാണ് ജെഎസ്എം. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവരുടെ സംവരണം റദ്ദാക്കാന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് ചക്മ പറഞ്ഞു

ബ്രിട്ടീഷ് ഭരണ കാലത്ത് ത്രിപുരയില്‍ ക്രിസ്തുമതം പ്രചരിക്കപ്പെട്ടിട്ടില്ലെന്ന് ചക്മ വാദിക്കുന്നു. 1911-ലെ സെന്‍സസ് പ്രകാരം 138 ക്രൈസ്തവരാണ് ത്രിപുരയിലുണ്ടായിരുന്നത്.1991-ലെ ക്രൈസ്തവരുടെ എണ്ണം 46,472 ആയി. 2011 ആയപ്പോഴേക്കും എണ്ണം 1,59,582 ആയി ഉയര്‍ന്നു. മതപരിവര്‍ത്തനം നടത്തിയവര്‍ക്ക് സംവരണം നല്‍കരുതെന്നു ചക്മ പറയുന്നു. 2023-ലെ കണക്കു പ്രകാരം ത്രിപുരയിലെ ആകെ ജനസംഖ്യ 41.47 ലക്ഷമാണ്. ഇതില്‍ ഹിന്ദുക്കള്‍ 83.4 ശതമാനവും മുസ്ളീങ്ങള്‍ 8.6 ശതമാനവും ക്രൈസ്തവര്‍ 4.35 ശതമാനവും ബുദ്ധമതക്കാര്‍ 3.4 ശതമാനവുമാണ്.

പഴയ സംസ്‌കാരവും പാരമ്പര്യവും ആചാരവും പാലിക്കാത്തതിനാൽ പരിവർത്തനം ചെയ്യപ്പെട്ടവരിൽ നിന്ന് എസ് . ടി പദവി പിൻവലിക്കണം, അദ്ദേഹം അവകാശപ്പെട്ടു. ഡിസംബർ 25 ന് സ്വാമി വിവേകാനന്ദ ഗ്രൗണ്ടിൽ വമ്പിച്ച റാലി സംഘടിപ്പിക്കുമെന്ന് ചക്മ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Comment As:

Comment (0)