•   Sunday, 06 Oct, 2024

ഐ പി സി യു എ ഇ റീജിയൻ 2023ലെ സംയുക്ത ആരാധന ഡിസംബർ 2 ന്

Generic placeholder image
  Pracharam admin

ഷാർജാ: ആശങ്കകളുടെയും അശാന്തിയുടെയും കാലത്തു ഐ പി സി  യു എ ഇ  റീജിയനിലുള്ള എല്ലാ ദൈവസഭകളുടെയും സംയുക്ത ആരാധന ഡിസംബർ 2  ശനിയാഴ്ച രാവിലെ 9 മണി മുതൽ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ വച്ച് നടത്തപ്പെടുന്നു. ഐ പി സി യു എ ഇ റീജിയൻ സെക്രട്ടറി പാസ്റ്റർ ഷൈനോജ് നൈനാൻ  അധ്യക്ഷത വഹിക്കുകയും യു എ ഇ റീജിയൻ പ്രസിഡന്റ്  റവ. ഡോ. വിൽസൺ ജോസഫ്  തിരുവത്താഴ ശുശ്രൂഷയ്ക്ക്‌ നേത്യത്വം നൽകുന്നതുമാണ്. ഐ പി സി വർഷിപ്പ്‌ സെന്റർ ക്വയർ ഗാന ശുശ്രൂഷയ്ക്ക്‌ നേത്യത്വം നൽകുകയും റീജിയനു കീഴിലുള്ള  ദൈവദാസന്മാരും റീജിയൻ എക്സിക്യുട്ടീവസും വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും . ഐ പി സി യു എ ഇ റീജിയനു കീഴിലുള്ള 42 ൽ പരം സഭകളുടെ സംഗമ വേദിയായ ഈ ആരാധന എല്ലാ അർത്ഥത്തിലും സംബന്ധിക്കുന്ന ദൈവജനത്തിനും കർത്യദാസന്മാർക്കും ദൈവാത്മാവിന്റെ പുതു ചൈതന്യം പകരുന്നതാണ് .

Comment As:

Comment (0)