•   Sunday, 06 Oct, 2024

പി. വൈ. പി. എ. യു.എ. ഇ. റീജിയൻ താലന്തു പരിശോധനയ്‌ക് ആവേശോജ്വല സമാപനം 

Generic placeholder image
  Pracharam admin

ഷാർജ :- യു. എ. ഇ-യിലെ 44 സഭകളിൽ നിന്നായി 400-ൽ പരം പ്രതിഭകളുടെ സജീവ പങ്കാളിത്തം കൊണ്ടും നിലവാരം കൊണ്ടും  പി. വൈ. പി. എ. റീജിയൻ താലന്ത് പരിശോധന യു. എ. ഇ-ലെപെന്തകോസ്ത് പ്രസ്ഥാനങ്ങൾക്കിടയിൽ പ്രത്യേക ശ്രദ്ധയാകർഷിച്ചു. സെപ്റ്റംബർ 29നു നടന്ന സമ്മേളനം,  പി. വൈ. പി. എ. യു. എ. ഇ. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഷിബു മുണ്ടൻപ്ലാക്കലിന്റെ അധ്യക്ഷതയിൽ, ഐ. പി .സി. യു. എ. ഇ. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡോ വിൽസൺ ജോസഫ് ഉത്ഘാടനം നിർവഹിച്ചു . 4 വ്യത്യസ്ത വേദികളിലായി ഏകദേശം 400-ൽ പരം പ്രതിഭകൾ ഉൾപ്പെടെ 700 -ൽ അധികം പേരുടെ സാന്നിധ്യം താലന്തു പരിശോധനയെ ആവേശോജ്വലമാക്കി . ബ്രദർ ബ്ലെസ്സൺ ജോൺ മലയിൽ, പാസ്റ്റർമാരായ റിബി കെന്നെത്ത്‌, രാജീവ് സേവ്യർ, സോണി ജോസഫ്, സിസ്റ്റർ ഷൈനി പ്രമോദ്, ആശ അലക്സ്, ബ്രദർ ഡഗ്ലസ് ജോസഫ്, ജെറിൻ പി ജോണിക്കുട്ടി എന്നിവർ വിധികർത്താക്കളായി. 

ജിതിൻ പി ഹരി (ഐപിസി ബെഥേൽ, അജ്‌മാൻ ) വ്യക്തിഗത ചാമ്പ്യൻഷിപ്പ്‌ കരസ്ഥമാക്കി. ഗ്രൂപ്പ് ബൈബിൾ ക്വിസ് ഇനത്തിൽ ഐ.പി.സി. അബുദാബി, ഐ.പി.സി. വർഷിപ്പ് സെന്റർ ഷാർജ,  ഫിലഡൽഫിയ ദുബായ് എന്നിവർ വിജയികളായി. ഗ്രൂപ്പ് സോംഗ് മത്സരത്തിൽ (മലയാളം ) ഐ.പി.സി. വർഷിപ്പ് സെന്റർ ഷാർജ, ഐ.പി.സി. ഫിലദെൽഫിയ ദുബായ്, ഐ.പി.സി. അജ്‌മാൻ എന്നിവരും ഇംഗ്ലീഷ് വിഭാഗത്തിൽ ഐ.പി.സി. എബനേസർ അൽ-ഐൻ, ഐ.പി.സി. കാർമേൽ ദുബായ്, ഐ.പി.സി. ശാലേം ദുബായ് എന്നിവരും വിജയിച്ചു. 

റീജിയണിലെ കർത്തൃശ്രുശൂഷകൻമാരും സൺ‌ഡേ സ്കൂൾ, പി. വൈ. പി. എ., സോദരിസമാജം ഭാരവാഹികളും സമ്മാനദാനം നിർവഹിച്ചു.  ബ്രദർ ലിന്റു ജോണിന്റെ നേതൃത്വത്തിൽ വിപുലമായ ഭക്ഷണ ക്രമീകരണങൾ നടന്നു. ബ്രദർ റോബിൻ ലൂക്ക് താലന്ത് കൺവീനറായും ബ്രദർ എബി ടി ഡാനിയേൽ ജോയിൻ കൺവീനറായും പ്രവർത്തിച്ചു. പി.വൈ.പി.എ. ഭാരവാഹികളായ പാസ്റ്റർ സാമുവേൽ സി ജോൺസൻ, സഞ്ജു എം ചെറിയാൻ, ജോ തോമസ്, എബിൻ ഹബീബ് എന്നിവർ വിവിധ വേദികളുടെ സുഗമമായ നടത്തിപ്പിന് ചുക്കാൻ പിടിച്ചു. കർമ്മനിരതരായാ പി. വൈ. പി. എ. ലോക്കൽ സെക്രട്ടറിമാർക്കും പ്രവർത്തകർക്കും റീജിയൻ പി. വൈ. പി. എ.- യുടെ നന്ദി സെക്രട്ടറി ബ്രദർ ടോജോ തോമസ് അറിയിച്ചു. 

Comment As:

Comment (0)