ഇടുക്കി ഡാം 11 താഴുകൾ കൊണ്ട് പൂട്ടിയ പ്രതി വിദേശത്ത് ശക്തമായ സുരക്ഷാവീഴ്ച്ചയെന്ന് വിലയിരുത്തൽ
ഇടുക്കി : സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ഇടൂക്കി ഡാമിലെ ഹൈമാസ് ലൈറ്റുകൾക്ക് ചുവട്ടിൽ 11 സ്ഥലങ്ങളിൽ താഴുകൾ കൊണ്ട് പൂട്ടിയിരിക്കുന്നതതായി കണ്ടെത്തി. സുരക്ഷ കണക്കിലെടുത്ത് പ്രത്യേക സമയങ്ങളിൽ മാത്രം സന്ദർശകർക്കായി തുറന്നുകൊടുക്കുന്ന ഇടുക്കി ഡാമിൽ, ജൂലൈ 22ന് സന്ദർശനത്തിനായി എത്തിയ ഒറ്റപ്പാലം സ്വദേശിയാണ് കൃത്യം ചെയ്തത് എന്ന് സിസ് സി ടി വി പരിശോധനയിൽ പോലീസ് കണ്ടെത്തി. വിദേശത്തേയ്ക്ക് കടന്ന ഇയാളെ തിരികെ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
ഹൈമാസ് ലൈറ്റുകളുടെ ടവറിലും, എർത്ത് വയറുകളിലുമാണ് അമർത്തുമ്പോൾ പൂട്ടുവീഴുന്നതരത്തിലുള്ള താഴുപയോഗിച്ച് ഇയാൾ പൂട്ടുകൾ സ്ഥാപിച്ചത്. ചെറുതോണി ഡാമിൻ്റെ ഷട്ടർ ഉയർത്തുന്ന റോപ്പിൽ എന്തോ ദ്രാവകം ഒഴിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
വാടകയ്ക്ക് എടുത്ത കാറിൽ ആണ് പ്രതി ഇടുക്കി ഡാം സന്ദർശനത്തിനെത്തിയത്. ഇയാൾക്ക് കാർ വാടകയ്ക്ക് നൽകിയവരെ പോലീസ് ചോദ്യം ചെയ്തിരുന്നു.
മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പോലീസും ബോംബ് സ്ക്വാഡും നടത്തുന്ന കർശന പരിശോധന മറികടന്ന് ഇയാൾ ലോഹ താഴുകളുമായി എങ്ങനെ ഡാമിൽ പ്രവേശിച്ചു എന്നത് വലിയസുരക്ഷാ വീഴ്ച്ചയാണ്. ക്യാമറ, സ്മാർട്ട്ഫോൺ തുടങ്ങിയവ ഒന്നും അണക്കെട്ടിലെ സന്ദർശകർക്ക് അനുവദനിയവുമല്ല. ഇപ്രകാരം ഒരു കൃത്യം ചെയ്തതിനു പിന്നിലെ ചേതോവികാരം എന്തെന്നും, ഇത് എന്തെങ്കിലും സൂചനയാണോ എന്നും ഇയാൾക്ക് തീവ്രവാദബന്ധങ്ങൾ ഉണ്ടോ എന്നതും അന്വേഷിച്ച് വരികയാണ്.
സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെ നടപടി ഉണ്ടാകാൻ സാദ്ധ്യത ഉണ്ട്. അണക്കെട്ടിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡും പരിശോധന നടത്തി. സംഭവത്തെ തുടർന്ന് അണക്കെട്ടിലെ സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്.