•   Sunday, 06 Oct, 2024

സണ്ടേസ്കൂൾ ടീച്ചേഴ്സ് ട്രയിനിംഗ് ക്യാമ്പ് - 2

Generic placeholder image
  Pracharam admin

കൊട്ടാരക്കര : ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ സംസ്ഥാന സമതിയുടെ നേതൃത്വത്തിൽ മേഖലകൾ കേന്ദ്രീകരിച്ച് നടത്തുന്ന സണ്ടേസ്കൂൾ അദ്ധ്യാപർക്കായുള്ള പരിശീലന പദ്ധതിയുടെ ഭാഗമായി  ടീച്ചേഴ്സ് ട്രൈനിംഗ് ക്യാമ്പ് കൊട്ടാരക്കര മേഖലയിൽ രണ്ട് കേന്ദ്രങ്ങളിലായി നടത്തുന്നു. ആദ്യ പരിശീലനപരിപാടി വിജയകരമായി പത്തനാപുരം കുറുമ്പകര ഐ പി സി എലീം ചർച്ചിൽവെച്ച് ജൂലൈ 15 ന് നടന്നു. 

രണ്ടാമത് പരിശീലന പരിപാടി 2023 ആഗസ്റ്റ് 31 ന് രാവിലെ 9.30 മുതൽ  ചെറുവക്കൽ ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരി ആഡിറ്റോറിയത്തിൽ നടക്കും. ഐ പി സി വേങ്ങൂർ സെന്റർ മിനിസ്റ്റർ റവ. ജോൺസൺ ദാനിയേൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഐ പി സി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ബ്രദർ ജെയിംസ് ജോർജ് സന്ദേശം നല്കും.

സണ്ടേസ്കൂൾ  സംസ്ഥാന ഭാരവാഹികൾ പാസ്റ്ററന്മാരായ ജോസ് തോമസ് ജേക്കബ്, തോമസ് മാത്യു ചാരുവേലി, റ്റി.എ തോമസ്, സഹോദരന്മാരായ ഫിന്നി പി.മാത്യു, ഡോ. ദീപ നെബു എന്നിവർ ക്ലാസ്സുകൾ നയിക്കും. സിസ്റ്റർ ആലീസ് ജോൺ റിച്ചാർഡ്സ് ആശംസകൾ അറിയിക്കും.

പാസ്റ്ററന്മാരായ ജിനു ജോൺ, റെജി ജോർജ് എന്നിവർ കോ-ഓർഡിനേറ്റേഴ്സായും പാസ്റ്ററന്മാരായ സൈമൺ തോമസ്, രാജൻ വർഗീസ്, പ്രിൻസ് ബേബി എന്നിവർ ജോയിന്റ് കോ -  ഓർഡിനേറ്റേഴ്സ് ആയി   പ്രവർത്തിക്കുന്ന പ്രസ്തുത ക്യാമ്പിന് മേഖല ഭാരവാഹികളായ പാസ്റ്ററന്മാരായ ബിജുമോൻ കിളിവയൽ, ബിജു ജോസഫ്, സാജൻ ഈശോ പ്ലാച്ചേരി, സഹോദരന്മാരായ എ അലക്സാണ്ടർ , ജേക്കബ് ജോൺ എന്നിവർ നേതൃത്വം നൽകും .

വാർത്ത: പാസ്റ്റർ സാജൻ ഈശോ, പ്ലാച്ചേരി
 

Comment As:

Comment (0)