•   Sunday, 06 Oct, 2024

ഹൂസ്റ്റൺ ചർച്ച്‌ ഓഫ് ഗോഡ് ബൈബിൽ സ്റ്റഡി വാരത്തിന് അനുഗ്രഹീത സമാപ്തി

Generic placeholder image
  Pracharam admin

ഹൂസ്റ്റൺ: ഹൂസ്റ്റൺ ചർച്ച്‌ ഓഫ് ഗോഡ് ന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ട വേദപഠന ക്ലാസുകൾക്ക് അനുഗ്രഹീത സമാപ്തി ആയി. പ്രമുഖ ദൈവശാസ്ത്ര ചിന്തകനും അനുഗ്രഹീത കൺവെൻഷൻ പ്രസംഗകനുമായ റവ. ജെയ്സ് പാണ്ടനാട് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ഓഗസ്റ്റ് 28 തിങ്കളാഴ്ച മുതൽ സെപ്തംബർ 2 ശനിയാഴ്ച വരെ വൈകുന്നേരം 7 മുതൽ 9 വരെയായിരുന്നു ബൈബിൾ സ്റ്റഡി ക്ലാസുകൾ. പുതിയ നിയമത്തിലെ എബ്രായ ലേഖനത്തെ ആധാരമാക്കിയാണ് റവ ജെയ്സ് പാണ്ടനാട് ക്ലാസുകൾ നയിച്ചത്. സഭാ ശൂശ്രൂഷകൻ പാസ്റ്റർ മാത്യു.കെ. ഫിലിപ്പ് മീറ്റിംഗുകൾക്ക് നേതൃത്വം നൽകി

ഹൂസ്റ്റൺ ചർച്ച്‌ ഓഫ് ഗോഡ് ദേവാലയത്തിൽ വച്ച് നടക്കുന്ന (7705, SOUTH LOOP EAST FWY) HOUSTON TX 77012) വച്ച് നടന്ന ബൈബിൾ സ്റ്റഡി ക്ലാസ്സുകളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിച്ച എല്ലാവർക്കും ഭാരവാഹികൾ നന്ദി അറിയിച്ചു.

Comment As:

Comment (0)