•   Sunday, 06 Oct, 2024

ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരി പതിനഞ്ചാമത് ഗ്രാജുവേഷന് ഷാർജ വേദിയാകുന്നു

Generic placeholder image
  Pracharam admin

ഷാർജ : ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരി പതിനഞ്ചാമത് ഗ്രാജുവേഷന് ഷാർജ വർഷിപ്‌ സെന്ററിൽ നടത്തപ്പെടുന്നു . ഡിസംബർ മാസം ഒന്നാം തിയതി വെള്ളിയാഴ്ച വൈകുന്നേരം 7:30 നു  മെയിൻ ഹാളിലേക്കുള്ള നയനാന്ദകരമായ മാർച്ച് പാസ്റ്റോടെ ആണ് ഗ്രാജുവേഷൻ സെറിമണി ആരംഭിക്കുന്നത്. എഫെസ്യർ 2:14 "..അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപ്പാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞു" എന്ന തീം അസ്പദ്ധീകരിച്ചാണ് ഈ തവണ ഇവന്റ് ക്രമീകരിച്ചിരിക്കുന്നത്‌. സെമിനാരി പ്രിൻസിപ്പൽ വിശിഷ്ട അതിഥികളെ സദസിനു പരിചയപ്പെടുത്തി സ്വാഗതം ചെയ്യും .
റവ. ഡോ. റേ. ഗാലിയ മുഖ്യ അഥിതിയായി സന്ദേശം നൽകുന്ന ചടങ്ങിൽ , പ്രേത്യേക ക്ഷണിതാവായി ഡോ. ജറാൾഡ്‌ ലോങ്‌ഹോൺ കമ്മീഷൻ പ്രയർ നടത്തും. തദവസരത്തിൽ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഉപാധ്യക്ഷൻ പാസ്റ്റർ വൈ റെജി ആശംസാ സന്ദേശമറിയിക്കും.
ഗ്രിജുവേറ്റാകാൻ യോഗ്യത സിദ്ധിച്ച വിദ്യാർത്ഥികളെ അക്കാദമിക്ക് ഡീൻ പരിചയപെടുത്തുകയും, സെമിനാരി പ്രസിഡൻറ് ബിരുദദാനം നടത്തുകയും ചെയ്യും.
സെമിനാരി പ്രസിഡന്റ് റവ. ഡോ. കെ. ഓ. മാത്യു വിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ്  ബിഷപ് ഷാൻ മാത്യു , പ്രിൻസിപ്പാൾ ഡോ. റ്റി. എം. ജോയൽ, അക്കാദമിക് ഡീൻ റവ. സുനീഷ് ജോൺസൺ, റെജിസ്ട്രർ സിസ്. നിഷ നൈനാൻ, അഡ്മിനിസ്ട്രേറ്റർ റവ. ജോസഫ് കോശി, ഡീൻ ഓഫ് സ്റ്റുഡന്റസ് റവ. ഗ്ലാഡ്‌സൺ വർഗീസ് അസ്സോസിയേറ്റ് റെജിസ്ട്രർ സിസ്‌ എലിസബത്ത് സുനീഷ് എന്നിവർ ഉൾപ്പെടുന്ന വിപുലമായ സംഘാടക സമിതി പ്രവർത്തിച്ചു വരുന്നു. 
അദ്ധ്യാപക - വിദ്യാർത്ഥി സമൂഹം മുഴുവനായും പങ്കെടുക്കുന്ന ഈ സെറിമണിയിൽ ചർച്ച് യുണൈറ്റെഡ് ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Comment As:

Comment (0)