ശ്മശാനത്തിനായുള്ള പോരാട്ടം: മുംബൈയിലെ ക്രിസ്ത്യാനികൾക്ക് അനുകൂല വിധി
നിയുക്ത ശ്മശാന സ്ഥലങ്ങൾ മറ്റ് ആവശ്യങ്ങൾക്കായി മാറ്റുവാൻ പാടില്ലെന്ന് താനെ മുനിസിപ്പൽ കോർപറേഷന് ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയിലെ പരമോന്നത കോടതി വിലക്ക്. നഗരത്തിലെ ഒരു കൂട്ടം ക്രിസ്ത്യാനികൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
പ്രാദേശിക ക്രിസ്ത്യൻ സമൂഹം അതിന്റെ നിയുക്ത സെമിത്തേരികളിൽ പലതും "രാഷ്ട്രീയക്കാരുടെ പിന്തുണയോടെ നിർമ്മാതാക്കളും സ്വാധീനമുള്ള ആളുകളും കൈയേറിയതിനെത്തുടർന്ന്" ശ്മശാന സ്ഥലങ്ങളുടെ കടുത്ത ക്ഷാമം നേരിടുന്നുണ്ട്.
ഹിയറിംഗിനിടെ, എല്ലാ മതവിഭാഗങ്ങൾക്കും വേണ്ടിയുള്ള ശ്മശാന സ്ഥലങ്ങളായി നിശ്ചയിച്ചിട്ടുള്ള 19 പ്ലോട്ടുകളുടെ പട്ടിക മുനിസിപ്പൽ കോർപറേഷൻ നൽകി . എന്നിരുന്നാലും, അവയിൽ ചിലത് തങ്ങളുടെ കൈവശമില്ലെന്നും അവിടെ കെട്ടിടങ്ങളും ചേരികളും ആണെന്നും ടിഎംസി കോടതിയോട് പറഞ്ഞു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ, ജസ്റ്റിസ് ആരിഫ് എസ് ഡോക്ടർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ടിഎംസിയോട് വിയോജിച്ചു, “ഈ വെളിപ്പെടുത്തലുകൾ തൃപ്തികരമല്ലെന്ന് കാണുന്നതായും ഡിവിഷൻ ബെഞ്ച് പറഞ്ഞു. വികസന പദ്ധതിയിൽ പ്ലോട്ടുകൾ ശ്മശാന സ്ഥലമായി നിശ്ചയിച്ചുകഴിഞ്ഞാൽ, നിയുക്ത ഉപയോഗത്തിനല്ലാതെ മറ്റുയാതൊന്നിനായും അവ ഉപയോഗിക്കാൻ പാടില്ല എന്ന് കോടതി ഉത്തരവിട്ടു.