രക്ഷണ്യ ഗാനസന്ധ്യക്കു ഷാർജ വേദിയാകുന്നു
ഷാർജ: ക്രൈസ്തവ ഗാനാസ്വാദകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന രക്ഷണ്യ ഗാനസന്ധ്യക്കു ഷാർജ വേദിയാകുന്നു. നവംബർ മാസം 25 ശനിയാഴ്ച ഷാർജ വർഷിപ് സെന്റർ ഒന്നാം ഹാളിൽ വൈകുന്നേരം 7:00 മണിക്കാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. ക്രൈസ്തവ കൈരളിക്കു സുപരിചിതരായ അനുഗ്രഹീത ഗായകർ നേതൃത്വം നൽകുന്ന സംഗീത നിശയിൽ അനേക കലാകാരന്മാർ അണിനിരക്കുന്നു. യുഎഇ ചർച് ഓഫ് ഗോഡ് സഭകളുടെ നാഷണൽ ഓവർസിയർ റവ. ഡോ. കെ. ഓ. മാത്യു പ്രസ്തുത മീറ്റിംഗ് ഉൽഘാടനം ചെയ്തു സംസാരിക്കും.
അന്നേദിവസത്തെ പ്രധാന ആകർഷണീയത, ഈ കാലഘട്ടങ്ങളിലെ സംവാദ വേദികളിലെ നിറസാന്നിധ്യവും ഭാവിയുടെ പ്രതീക്ഷയുമായ ക്രിസ്ത്യൻ അപ്പോളജിസ്റ് ആശേർ ജോണിന്റെ കാലികപ്രസക്തമായ പ്രഭാഷണമാണ്. അറേബിയൻ മണ്ണിലെ സംഗീത - സംവാദ സ്നേഹികൾ ഒരുപോലെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഈ പ്രോഗ്രാമിന്റെ സംഘടകർ ചർച് ഓഫ് ഗോഡ് യുഎഇ ആണ്. “സോങ് ഓഫ് സാൽവേഷൻ” എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പ്രോഗ്രാമിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുക