•   Sunday, 07 Jul, 2024

ഇനി ആരു നയിക്കണം ചർച്ച് ഓഫ് ഗോഡിനെ?

Generic placeholder image
  Pracharam admin

തേ, ആരായിരിക്കും ചർച്ച് ഓഫ് ഗോഡിൻ്റെ 2024ലെ ഓവർസീയർ? എല്ലാ വാട്സാപ്പ് ഗ്രൂപ്പുകളിലും ചർച്ച് ഓഫ് ഗോഡും, ഓവർസീയറും മാത്രമാണ് ചർച്ചാ വിഷയം. എന്നാൽ പിന്നെ നമ്മളായിട്ട് എന്തിനാ കുറയ്ക്കുന്നത്? നമുക്ക് നോക്കാം ആരായിരിക്കും അടുത്ത ഓവർസിയർ എന്ന്.

  • നിലവിലെ ഓവർസിയറുടെ ഭരണ അപചയങ്ങളും, നേട്ടങ്ങളും വിശകലനം ചെയ്യുമ്പോൾ ഒരു ഭരണ മാറ്റത്തിനു സാദ്ധ്യത തെളിയുന്നുണ്ടാകുമോ?
  • അഥവാ മാറ്റം ഉണ്ടാവുകയാണെങ്കിൽ ആരായിരിക്കും അടുത്ത ഓവർസിയർ?
  • ജനകീയൻ എന്ന ചെല്ലപേർ പാസ്റ്റർ ബാബു ചെറിയാന് സഹായമാകുമോ? ഏറ്റവും അധികം തവണ കൗൺസിൽ അംഗമായിരുന്നതും, എപ്പോഴൊക്കെയോ സുവിശേഷകർക്കായി ശബ്ദം ഉയർത്തിയതും പ്രയോജനപ്പെട്ടേക്കുമോ?
  • ഈ ഇലക്ഷൻ പാസ്റ്റർ സി സി തോമസും പാസ്റ്റർ ബാബു ചെറിയാനും നേർക്കു നേർ ആയിരിക്കുമോ?
  • അതോ പാസ്റ്റർ ഷിബു കെ മാത്യു, പാസ്റ്റർ വൈ റെജി എന്നിവർ മത്സരകളത്തിൽ ഇറങ്ങുമോ?

ഇതിനുത്തരം പറയുവാൻ അധികാരം ഉള്ളത് നിങ്ങൾക്കാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ വോട്ടുകളായി രേഖപ്പെടുത്തുവാൻ പ്രചാരം നിങ്ങൾക്കായി ഒരവസരം ഒരുക്കുന്നു. 2023 സെപ്തംപർ മാസം 16, ശനി വൈകിട്ട് 5 മുതൽ പ്രചാരം വെബ് സൈറ്റിൽ നിങ്ങളുടെ അഭിപ്രായ വോട്ടുകൾ നിങ്ങൾക്കും രേഖപ്പെടുത്താം. നമുക്ക് അറിയാൻ ശ്രമിക്കാം എന്താണ് ജനഹിതം എന്ന്.. കാത്തിരിക്കാം, 2023 സെപ്തംപർ മാസം 16, ശനി വൈകിട്ട് 5 മണിക്ക്. 

വികാരങ്ങളുടെ വേലിയേറ്റത്താൽ ആയിരിക്കരുത് നിങ്ങളുടെ വോട്ടുകൾ. തികച്ചും, വസ്തുനിഷ്ഠവും, ദൈവഹിതവും തിരിച്ചറിഞ്ഞാവണം അഭിപ്രായങ്ങൾ രൂപപ്പെടേണ്ടത്. നമ്മൾ ആരുടേയും സ്വകാര്യ വക്താക്കൾ അല്ലല്ലോ. നമ്മുടെ അഭിപ്രായങ്ങൾ വ്യക്തിപരമായിരിക്കട്ടെ. ഓർക്കുക ഒരിക്കൽ മാത്രമേ നിങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്തുവാൻ സാധിക്കുകയുള്ളു. ഒരിക്കൽ അഭിപ്രായം രേഖപ്പെടുത്തിയാൽ (സബ്മിറ്റ് വോട്ടിൽ ക്ലിക്ക് ചെയ്തുകഴിഞ്ഞാൽ) അത് തിരുത്താൻ സാധിക്കുകയുമില്ല. അല്പത്തിലും അധികത്തിലും വിശ്വസ്തതയുള്ള, ദൈവഹിതപ്രകാരമുള്ള ഒരുവൻ ആയിരിക്കട്ടെ ദൈവസഭയുടെ ഓവർസിയർ.

Comment As:

Comment (0)