•   Sunday, 07 Jul, 2024

ഓവർസിയർ തുടരുമോ / ഇല്ലയോ? അഭിപ്രായ സർവ്വേ രണ്ടാം ഘട്ടം

Generic placeholder image
  Pracharam admin

ആരുടേയും വക്താവാകാതെ, ആരുടെയും ശബ്ദം ആകാതെ, പ്രചാരം രണ്ടാം വട്ടവും ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിൻ്റെ ഓവർസിയർ തിരഞ്ഞെടുപ്പിൽ അഭിപ്രായ സർവ്വേ നടത്തുന്നു. 

ആദ്യഘട്ടത്തിൽ പ്രിഫറൻസ് ബാലറ്റിൽ ആരായിരിക്കണം അടുത്ത ഓവർസിയർ എന്നതിന് ഞങ്ങൾ നൽകിയ നാല് ഓപ്ഷനുകളിൽ പാസ്റ്റർ ബാബു ചെറിയാൻ 88.32% വോട്ടുകൾ നേടിയിരുന്നു. നിലവിലെ ഓവർസിയർക്ക് 11.56% വോട്ടുകൾ മാത്രമേ നേടുവാൻ സാധിച്ചിരുന്നുള്ളു. 

സാഹചര്യങ്ങൾ മാറിമറിഞ്ഞു. ഓവർസീയർ തുടരണം / തുടരണ്ട എന്നീ വസ്തുതകൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പ്രിഫറൻസ് ബാലറ്റ് ആയിരിക്കും നടത്തുക എന്നതാണ് നിലവിലെ തീരുമാനം. ഓവർസീയർ തന്നെ വരണാധികാരി ആയി നേതൃത്വം നൽകുന്ന പ്രിഫറൻസ് ബാലറ്റിൽ ദൈവസഭയുടെ ശുശ്രൂഷകർ എന്തായിരിക്കും അന്തിമ വിധി കൽപ്പിക്കുന്നത്? പ്രചരണങ്ങൾ കൊഴുത്തുകൊണ്ടിരിക്കുന്ന അവസാന നിമിഷത്തിൽ ദൈവസഭയുടെ അഭിപ്രായം ആരായുവാൻ പ്രചാരം ആഗ്രഹിക്കുന്നു. 

നിലവിൽ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയർ ആയി 7 വർഷങ്ങളായി ഭരണം നടത്തുന്ന പാസ്റ്റർ സി. സി. തോമസ്, ദൈവസഭയിൽ ഇനിയും ഓവർസിയർ സ്ഥാനത്ത് തുടരുമോ, ഇല്ലയോ, നിങ്ങളുടെ അഭിപ്രായങ്ങൾ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്താം. നിങ്ങൾ ആരെന്നോ, നിങ്ങളുടെ അഭിപ്രായം എന്തായിരുന്നു എന്നോ, നിങ്ങളും, നിങ്ങൾ സേവിക്കുന്ന ദൈവവും മാത്രമേ അറിയുകയുള്ളു.

നിങ്ങൾ ചെയ്യേണ്ടത്: 

  1. ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  2. നിങ്ങളുടെ തീരുമാനത്തിന് (തുടരും / തുടരില്ല) നേരെ ക്ലിക്ക് ചെയ്യുക
  3. സബ് മിറ്റ് വോട്ട് എന്ന് ഇടത്ത് ക്ലിക്ക് ചെയ്യുക.

അഭിപ്രായം രേഖപ്പെടുത്തുവാനുള്ള ലിങ്ക്https://pollie.app/3zdv6 

ഈ അഭിപ്രായ വോട്ടെടുപ്പ് നിശ്ചിത സമയത്തേയ്ക്ക് മാത്രം നിജപ്പെടുത്തിയിരിക്കുന്നു. അഭിപ്രായ സർവ്വേ ഫലം ഈ സൈറ്റിൽ തന്നെ പ്രസിദ്ധീകരിക്കും.

Comment As:

Comment (0)