•   Monday, 25 Nov, 2024

അഭിപ്രായ സർവ്വേ ഫലം : ഭരണമാറ്റം ഉറപ്പോ?

Generic placeholder image
  Pracharam admin

ഭരണ കാലാവധി തികക്കുന്ന ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി സി തോമസിന് തുടർഭരണം അസാദ്ധ്യമെന്ന് സർവ്വേഫലം. ആദ്യ ഘട്ടത്തിൽ ലഭിച്ച ഭൂരിപക്ഷത്തിൽ നിന്നും നേരിയ മാറ്റം മാത്രമേ രണ്ടാം ഘട്ടത്തിൽ നേടുവാൻ പാസ്റ്റർ സി സി തോമസിന് സാധിച്ചിട്ടുള്ളു. നിലവിൽ 8 വർഷം ആയി ഭരണത്തിൽ ഇരിക്കുന്ന പാസ്റ്റർ സി. സി. തോമസ് അടുത്ത് നാലു വർഷത്തേയ്ക്ക് ഭരണത്തിൽ തുടരണമോ എന്നതായിരുന്നു ഇത്തവണ സർവ്വേ.  

ഇത്തവണ 653 പേർ സർവ്വേയിൽ പങ്കെടുത്തു. അവരി പാസ്റ്റർ സി. സി. തോമസ് തുടരണം എന്ന് ആഗ്രഹിച്ചത് 89 പേർ ആയിരുന്നു. അതായത് ആകെ വോട്ട് ചെയ്തതിൽ 14% പേർ അനുകൂലിച്ചപ്പോൾ 86% പേർ പാസ്റ്റർ സി സി തോമസ് തുടരരുത് എന്ന് ആഗ്രഹിക്കുന്നവർ ആയിരുന്നു. ആകെ വോട്ട് ചെയ്തതിൽ 564 പേരും നിലവിലുള്ള ഭരണ സംവിധാനത്തോട് എതിർപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. വോട്ടർപട്ടികയിൽ പോരുള്ളവരിൽ ഏകദേശം പകുതി പേർ സർവ്വേയിൽ പങ്കെടുത്തു എന്നത് ഭരണമാറ്റത്തിന് ആക്കം കൂട്ടുന്നു.

ദൈവസഭയുടെ ശൂശ്രൂഷകന്മാരുടെ ഗ്രൂപ്പുകളിൽ മാത്രം ആയിരുന്നു ലിങ്ക് പ്രചരിപ്പിച്ചിരുന്നത് എന്ന പ്രത്യേകത കൂടി ഉണ്ട്. അതിനാൽ തന്നെ വോട്ട് ചെയ്തവരിൽ അധികവും ദൈവസഭയുടെ ശുശ്രൂഷകർ തന്നെ ആയിരുന്നു. ഏകദേശം 10%പേർ, വിശ്വാസിപ്രമുഖരോ, വോട്ടവകാശം ഇല്ലാത്തവരോ ആയിരുന്നു. 

ആദ്യഘട്ടത്തിൽ പ്രിഫറൻസ് ബാലറ്റിൽ ആരായിരിക്കണം അടുത്ത ഓവർസിയർ എന്നതിന്  പാസ്റ്റർ ബാബു ചെറിയാൻ 88.32% വോട്ടുകൾ നേടിയിരുന്നു. നിലവിലെ ഓവർസിയർക്ക് 11.56% വോട്ടുകൾ മാത്രമേ നേടുവാൻ സാധിച്ചിരുന്നുള്ളു. 

ഇത് ഒരു സൂചനയായി കണക്കാക്കാം എന്നതാണ് പ്രചാരത്തിൻ്റെ നിഗമനം. വരും ദിവസങ്ങളിൽ ഭരണമാറ്റം സംഭവിച്ചേക്കാം. കൗൺസിൽ ഇലക്ഷനും ഓവർസിയർ പ്രിഫറൻസും ഒരേ സമയം നടക്കുന്നതിനാൽ  ഭരണപക്ഷത്തിൻ്റെ പ്രതിച്ഛായ ഇടിവ്, കൗൺസിൽ ഇലക്ഷനേയും ബാധിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം.

ആരാണ്ട് അങ്ങനെ പറഞ്ഞു, ഞങ്ങൾ ഇങ്ങനെ കേട്ടു എന്നൊക്കെ വാർത്ത ഇടുന്നവരെ നിങ്ങൾ ഒരുപാട് കണ്ടിരിക്കും. എന്നാൽ പ്രചാരം നടത്തിയ ആധികാരികത ഉള്ള സർവ്വേയുടെ ഫലം നേരിൽ കണ്ട് നിങ്ങൾ ബോദ്ധ്യപ്പെടുവാൻ താത്പര്യപ്പെടുന്നവർ ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമല്ലോ?

റിസൾട്ട് കാണുവാനുള്ള ലിങ്ക്:    https://pollie.app/3zdv6

 

 

Comment As:

Comment (0)