•   Sunday, 06 Oct, 2024

വൈ പി. ഇ. റിജിയൻ ക്യാമ്പ്

Generic placeholder image
  Pracharam admin

ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇൻഡ്യ, സെൻട്രൽ വെസ്റ്റ് റീജിയൻ്റെ യുവജന വിഭാഗത്തിൻ്റെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി റീജിയനൽ യൂത്ത് ക്യാമ്പ് സംഘടിപ്പിക്കുന്നു. 2023 നവംബർ മാസം 10 മുതൽ 12 വരെയുള്ള മൂന്നു ദിവസങ്ങളിൽ ആണ് ക്യാമ്പ് നടക്കുന്നത്. ചർച്ച് ഓഫ് ഗോഡ് ബദ്ലാപ്പൂർ ക്യാമ്പസ് ആണ് ക്യാമ്പിന് ആതിഥ്യം വഹിക്കുന്നത്.  ശ്രദ്ധാ കേന്ദ്രം ക്രിസ്തു എന്നതാണ് ക്യാമ്പിൻ്റെ തീം. സെൻട്രൽ റീജിയൻ ഓവർസീയർ പാസ്റ്റർ ബെൻസൺ മത്തായി, പാസ്റ്റർ അരുൾ തോമസ്, ബ്രദർ ഡേവീസ് എബ്രഹാം, പാസ്റ്റർ ജെമി ജേക്കബ് എന്നിവർ വിവിധ സെക്ഷനുകളിൽ വചന ശുശ്രൂഷകൾ നിർവ്വഹിക്കും. പാസ്റ്റർ മാർക് ത്രിഭുവനും, ദി ബാന്ഡ് മുംബെയും ആരാധനയ്ക്ക് നേതൃത്വം നൽകും.

Comment As:

Comment (0)