•   Sunday, 06 Oct, 2024

ചര്‍ച്ച് ഓഫ് ഗോഡ് ചെല്ലക്കാട്, സുവര്‍ണജൂബിലി സമ്മേളനം ഡിസംബര്‍ 25ന്.

Generic placeholder image
  Pracharam admin

റാന്നി: 1973-ല്‍ പരേതനായ എലിമുള്ളംപ്ലാക്കല്‍ ദത്തോച്ചായന്റെ ഭവനത്തില്‍ ആരംഭം കുറിച്ച ചെല്ലക്കാട്  ചര്‍ച്ച് ഓഫ് ഗോഡ്  സഭ സുവർണജൂബിലി നിറവില്‍. 2023 ഡിസംബര്‍ 25ന് ചെല്ലക്കാട് സഭാ ഹാളില്‍ വെച്ച് ആണ്  ജൂബിലി സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന് റാന്നി സെന്റര്‍ ശുശ്രൂഷകനും, ചെല്ലക്കാട് സഭാശുശ്രൂഷകനുമായ പാസ്റ്റര്‍ പി. സി. ചെറിയാന്‍ സമ്മേളനത്തിന് അദ്ധ്യക്ഷത വഹിക്കും. ചര്‍ച്ച് ഓഫ് ഗോഡ്  കേരളാ സ്റ്റേറ്റ് ഓവർസിയർ  പാസ്റ്റര്‍ സി. സി. തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ കൊല്ലം കൊട്ടാരക്കര രൂപത ബിഷപ്പ് ഉമ്മന്‍ ജോര്‍ജ്ജ്, പെന്തക്കോസ്തല്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയും വേള്‍ഡ് മിഷന്‍ ഇവാഞ്ചലിസം സഭയുടെ പ്രസിഡന്റുമായ പാസ്റ്റര്‍ ഒ. എം. രാജുക്കുട്ടി എന്നിവര്‍ മുഖ്യ സന്ദേശം നല്കും. പത്തനംതിട്ട എം.പി. ആന്റോ ആന്റണി, റാന്നി എം എല്‍ എ പ്രമോദ് നാരയണന്‍, മുന്‍ എം എല്‍ എ രാജു എബ്രഹാം തുടങ്ങി വിവിധ സാമൂഹിക, സാംസ്കാരിക മതനേതക്കന്മാര്‍ ആശംസ സന്ദേശങ്ങൾ അറിയിക്കും. ചെല്ലക്കാട് സഭാ കമ്മറ്റി യോഗത്തിന് നേതൃത്വം നല്കും.

Comment As:

Comment (0)