കോടതിമുറിയില്‍ നാടകീയമായി രാജിപ്രഖ്യാപിച്ച് ഹൈക്കോടതി ജഡ്ജി.
മുംബൈ: കോടതി മുറിയില്‍ അപ്രതീക്ഷിതമായി ഹൈക്കോടതി ജഡ്ജിയുടെ പരസ്യ രാജി പ്രഖ്യാപനം. ആത്മാഭിമാനമാണ് പ്രധാനമെന്നും ആത്മാഭിമാനത്തിനെതിരായി ജോലി ചെയ്യാന്‍ വയ്യെന്നും പറഞ്ഞുകൊണ്ടാണ് ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് രോഹിത് ദിയോ കോടതി മുറിക്കുള്ളില്‍ രാജി പ്രഖ്യാപനം നടത്തിയത്. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിലായിരുന്നു സംഭവം. എന്നാല്‍ എന്താണ് അദ്ദേഹത്തെ രാജിവെയ്ക്കാന്‍ പ്രേരിപ്പിച്ച കാര്യമെന്ന് വ്യക്തമായിട്ടില്ല. രണ്ടുവര്‍ഷം കൂടി കാലാവധി ശേഷിക്കെയാണ് അദ്ദേഹം രാജി വച്ചത്.
ആത്മാഭിമാനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ആരോടും വിരോധമില്ല. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പുതരണം. ആരോടെങ്കിലും കര്‍ക്കശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം’- ഡിയോ കോടതിമുറിയില്‍ പറഞ്ഞു.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച അറസ്റ്റ് ചെയ്യപ്പെട്ട ജി.എന്‍ സായിബാബയെ വെറുതെ വിട്ടതടക്കം സുപ്രധാന വിധികള്‍ പ്രസ്താവിച്ച ജഡ്ജിയാണ് രോഹിത് ദിയോ. സായിബാബയെ കുറ്റവിമുക്തനാക്കിയ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. 2025 ഡിസംബര്‍ നാലിനാണ് അദ്ദേഹം വിരമിക്കേണ്ടത്.