•   Sunday, 06 Oct, 2024

ബ്ലാക്ക്മാനേ പ​ട്ടി​ ക​ടി​ച്ചു ?

Generic placeholder image
  Pracharam admin

ക​ണ്ണൂ​ർ: ദി​വ​സ​ങ്ങ​ളാ​യി ചെ​റു​പു​ഴ​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും ഭീ​തി​പ​ര​ത്തി​യി​രു​ന്ന ബ്ലാ​ക്മാ​നെ പ​ട്ടി​ക​ടി​ച്ചു​വെ​ന്ന് സം​ശ​യം. ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​ട്ടി​ന്‍റെ മ​റ​വി​ലെ​ത്തി​യ ബ്ലാ​ക്മാൻ്റെ നേരെ വളർത്തുനായ കു​ര​ച്ചു​ചാ​ടുക ആയിരുന്നു. നാ​യ​യെ ക​ണ്ട് പ​രി​ഭ്ര​മി​ച്ച ബ്ലാക്ക്മാൻ ഓ​ടി ര​ക്ഷ​പെ​ട്ടു​വെ​ന്ന് സമീപവാസികൾ പ​റ​ഞ്ഞു.

ക​ണ്ണൂ​ർ ചെ​റു​പു​ഴ ഇ​ട​വ​ര​മ്പി​ൽ  ക​ഴി​ഞ്ഞ ദിവസം രാ​ത്രി അർദ്ധരാത്രിയോടെ,  ഇ​ട​വ​ര​മ്പ് സ്വദേശി അ​ഖി​ല്‍ മ​നോ​ജി​ന്‍റെ വീ​ട്ടി​ന്‍റെ പ​രി​സ​ര​ത്ത് എ​ത്തി​യ ബ്ലാക്മാൻ്റെ നേരെ ഇ​വ​രു​ടെ വ​ള​ര്‍​ത്തു​നാ​യ പെ​ട്ടെ​ന്ന് കു​ര​ച്ചു​ചാ​ടി​യ​ത്. അ​ഖി​ലി​ന്‍റെ സ​ഹോ​ദ​രി​യു​ടെ കു​ട്ടി ക​ര​യു​ന്ന​തി​നാ​ല്‍ വീ​ട്ടു​കാ​ര്‍ ഉ​റ​ങ്ങാ​തെ ഇ​രി​ക്കു​ക​യാ​യി​രു​ന്ന വീ​ട്ടു​കാ​ര്‍,  നായയുടെ അ​സാ​ധാ​ര​ണ​ ശബ്ദംകേട്ട് പരിസരവീക്ഷണം നടത്തിയപ്പോൾ ആണ്  പേ​ടി​ച്ച് നി​ല​വി​ളി​ച്ച് ക​റു​ത്ത രൂ​പം ഓ​ടി​മ​റ​യു​ന്ന​ത് ക​ണ്ട​ത്. ഓട്ടത്തിനിടയിൽ വെ​പ്രാ​ള​ത്തി​ൽ ക​യ്യാ​ല​യു​ടെ ക​ല്ലു​ക​ൾ സഹിതം മ​റി​ച്ചി​ട്ടാ​യി​രു​ന്നു ബ്ലാ​ക്മാ​ന്‍റെ ഓ​ട്ടം. നാ​യ​യും ബ്ലാ​ക്മാ​ന് പി​ന്നാ​ലെ ഓ​ടി​യ​തി​നാ​ൽ ക​ടി​യേ​റ്റി​രി​ക്കാം എ​ന്നാ​ണ് വീ​ട്ടു​കാ​രു​ടെ അ​നു​മാ​നം.

ചെ​റു​പു​ഴ ഭാ​ഗ​ത്ത് ദി​വ​സ​ങ്ങ​ളാ​യി ബ്ലാ​ക്മാ​ൻ സാ​ന്നി​ധ്യം ഉ​ണ്ട്. നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് രാ​ത്രി തി​ര​ച്ചി​ൽ ന​ട​ത്തി​യി​ട്ടും ആ​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ ബ്ലാ​ക്മാ​ൻ പ​തി​ഞ്ഞെ​ങ്കി​ലും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ല്ല. ആ​ക്ര​മ​ണ​കാ​രി അ​ല്ലാ​ത്ത​തി​നാ​ൽ പോ​ലീ​സും വിഷയത്തിൽ വ​ലി​യ ഗൗ​ര​വും കാ​ണി​ച്ചിരുന്നില്ല.

Comment As:

Comment (0)