അഭിപ്രായ സർവ്വേ ഫലപ്രഖ്യാപനവും അവലോകനവും
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയർ ഇലക്ഷനുമായി ബന്ധപ്പെട്ട് പ്രചാരം ഓൺലൈൻ സുവിശേഷകർക്കിടയിൽ നടത്തിയ അഭിപ്രായ സർവ്വേയുടെ ഫലം 24-09-2023, ഞായർ വൈകിട്ട് 6 മണിക്ക് പ്രഖ്യാപിക്കും. വോട്ട് ചെയ്യുവാൻ താല്പര്യം ഉള്ളവർക്ക് അന്നേ ദിവസം 5 മണി വരെ അവസരം ഉണ്ടായിരിക്കും. വീണ്ടും ഉറപ്പിച്ചു പറയുന്നു, അഭിപ്രായ സമന്വയത്തിനു പിന്നിലുള്ള വ്യക്തി നിങ്ങൾ ആയിരുന്നു എന്നത് എന്നെന്നേയ്ക്കും രഹസ്യം ആയിരിക്കും.
ഈ അഭിപ്രായ സർവ്വേയുടെ അടിസ്ഥാനത്തിൽ, ചർച്ച് ഓഫ് ഗോഡ് സുവിശേഷകകരുടെ ഹൃദയ വിചാരങ്ങളിൽ എന്തെങ്കിലും മാറ്റം സംഭവിച്ചുവോ എന്ന് ഒക്ടോബർ മാസത്തിൽ വീണ്ടും ജനഹിത പരിശോധന പ്രചാരം നടത്തും.
നിലവിലെ ഓവർസിയർ ഭരണത്തിൽ തുടരുമോ? അഥവ അദേഹത്തിനു ഒരു സ്ഥാനചലനം സംഭവിച്ചാൽ ആർക്കായിരിക്കും മുന്തൂക്കം? മത്സരരംഗത്ത് സാദ്ധ്യത ഉള്ള മൂവരിൽ ആർക്കായിരിക്കും ജനഹൃദയത്തിൽ സ്ഥാനം നേടുവാൻ കഴിയുക... കാത്തിരിക്കാം, 2023 സെപ്തംബർ മാസം 24, ഞായർ വൈകിട്ട് 6 മണി വരെ.