•   Sunday, 06 Oct, 2024

ഷാർജയിൽ മലയാളി മരണപ്പെട്ട നിലയിൽ

Generic placeholder image
  Pracharam admin

ഷാര്‍ജ: ഷാര്‍ജയിലെ താമസസ്ഥലത്ത് മലപ്പുറം ചങ്ങരകുളം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചിയാനൂര്‍ സ്വദേശി നന്ദകുമാര്‍(54)ആണ് മരിച്ചത്. മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ട്. മാങ്കുന്നത്ത് ക്ഷേത്രത്തിനു സമീപം പരേതരായ കുറ്റിയാട്ട് കണ്ണത്ത് ശങ്കരന്‍നായരുടെയും കുഞ്ഞിലക്ഷ്മി അമ്മയുടേയും മകനാണ്.  സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചെങ്കിലും ഫോണിൽ കിട്ടാതെ വന്നതോടെ മുറിയില്‍ തിരക്കി എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. വിവിധ തൊഴില്‍ സ്ഥങ്ങളിലേക്ക് തൊഴിലാളികളെ വിതരണം ചെയ്യുന്ന ജോലിയായിരുന്നു നന്ദകുമാര്‍ ചെയ്തിരുന്നത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവും. ഭാര്യ: ഷീബ. മക്കള്‍: മാളവിക, ആദിത്യന്‍. 

Comment As:

Comment (0)