•   Sunday, 06 Oct, 2024

വിട്ടുപിരിഞ്ഞ് പ്രിയനോട് ചേർന്നു

Generic placeholder image
  Pracharam admin

മുളക്കുഴ: ആന്തരീകാവയവങ്ങളിൽ ഉണ്ടായ അണുബാധയെ തുടർന്ന് ചില ദിവസങ്ങളായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ്‌ ആയിരുന്ന സുവിശേഷകൻ നിത്യതയിൽ ചേർക്കപ്പെട്ടു. ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരളാ സ്റ്റേറ്റിൻ്റെ കൊട്ടാരക്കര നോർത്ത് സെന്ററിൽ, കലയപുരം സഭാ ശുശ്രൂഷകൻ പാസ്റ്റർ സാംകുട്ടി എം. ജോർജ് (48)  ആണ് 19-08-2003-ന് നിത്യതയിൽ ചേർക്കപ്പെട്ടത് മൂത്ത മകൻ ഡിഗ്രിക്കും, മകൾ +1നും പഠിക്കുന്നു. ഇദേഹത്തിന്റെ ഭാര്യ ഒരു വർഷം മുൻപ് (2022 ആഗസ്റ്റ് 23) നിത്യതയിൽ ചേർക്കപ്പെട്ടിരുന്നു. നിലവിൽ വാടക വീട്ടിൽ താമസിച്ചു വരിക ആയിരുന്നു. 

തിങ്കളാഴ്ച്ച സ്വദേശമായ വെണ്ണിക്കുളത്ത് പൊതുദർശനസൗകര്യങ്ങൾ ഒരുക്കും ശേഷം ചൊവ്വാഴ്ച്ച കൊട്ടാരക്കരയിൽ സംസ്ക്കാര ശുശ്രൂഷകൾ നിർവ്വഹിക്കും. ദുഃഖത്തിൽ ആയിരിക്കുന്ന മക്കളെ പ്രാർത്ഥനയിൽ ഓർക്കണമേ

 

 

Comment As:

Comment (0)