•   Sunday, 06 Oct, 2024

ജനനായകൻ ഉമ്മൻ ചാണ്ടി വിടവാങ്ങി

Generic placeholder image
  Pracharam admin

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി(80) അന്തരിച്ചു. ബെംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. മകൻ ചാണ്ടി ഉമ്മൻ ആണ് മരണവിവരം ഫേസ് ബുക്കിലൂടെ അറിയിച്ചത്.

കനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തിൽ പൊതു അവധിയും, രണ്ടു ദിവസത്തെ ദുഖാചരണവും  കേരളാ സർക്കാർ പ്രഖ്യാപിച്ചു.

Comment As:

Comment (0)